ബുധനൂരിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

മാന്നാർ: ബുധനൂരിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. അഞ്ചോളം വീടുകൾക്കും കുടുംബക്ഷേത്രത്തിനുമാണ് മിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്. നിരവധി വൈദ്യുതോപകരങ്ങൾ കത്തിനശിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എണ്ണയ്ക്കാട് മലമേൽ സുനിൽകുമാർ പി, സഹോദരൻ അജികുമാർ പി, മലമേൽ ശശി, റിജോ ഭവനിൽ സാബു, അമൽ വില്ലയിൽ അമ്പിളി എന്നിവരുടെ വീടുകൾക്കും വൈദ്യുതോപകരണങ്ങൾക്കുമാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് നാശനഷ്ടം സംഭവിച്ചത്. സുനിൽകുമാറിന്റെ വീട്ടിൽ ഹാളിലെ ഭിത്തിയിൽ സ്ഥാപിച്ച 45 ഇഞ്ച് എൽ ഇ ഡി ടി വിയും സ്വിച്ച് ബോർഡും പൂർണമായും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന കേബിൾ കണക്ഷന്റെ സെറ്റപ്പ് ബോക്സ്, ഡി വി ഡി പ്ലെയർ, രണ്ട് ടോർച്ചുകൾ എന്നിവയും നശിച്ചു.

ആരുമില്ലാതിരുന്നതിനാൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും തീയുടെ ചൂടേറ്റ് പുക ഉയരുന്നത് കണ്ട സമീപവാസികൾ ഓടിയെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻദുരന്തം ഒഴിവായി. തൊട്ടടുത്ത് സുനിലിന്റെ സഹോദരൻ അജികുമാറിന്റെ ഒരുവർഷം മാത്രമായ പുതിയ വീടിന്റെ അടിത്തറയുടെ ഭാഗം പൊട്ടിത്തകർന്ന നിലയിലാണ്. വീട്ടിനുളിലെ അഞ്ചോളം ഫാനുകൾ, ഫ്രിഡ്ജ്, ലൈറ്റുകൾ, തുടങ്ങിയ വൈദ്യുതി ഉപകരണങ്ങളും നശിച്ചു. വൈദ്യുത തൂണിൽ നിന്നും വീട്ടിലേക്ക് പോയിരിക്കുന്ന സർവീസ് വയറുകളും സമീപത്തുള്ള മലമേൽ കുടുംബ ക്ഷേത്രത്തിന്റെ വൈദ്യുത മീറ്റർ ബോക്സും കത്തി നശിക്കുകയും ചെയ്തു. കെ എസ് ഇ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...