ഓണക്കാലം മുന്നിൽകണ്ട് വ്യാപക പരിശോധന ; തലസ്ഥാനത്ത് 70 ലിറ്റർ മദ്യം പിടികൂടി, കാസ‍ർഗോഡ് 800 ലിറ്റർ കോട പിടിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 70 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആനയറ സ്വദേശി അജിത്താണ് എക്സൈസിന്റെ പിടിയിലായത്. തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ പ്രിവന്റ്റീവ് ഓഫീസർമാരായ ബിനു, മണികണ്ഠൻ സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്,ഗിരീഷ് സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജിനിരാജ് എന്നിവരും ഉണ്ടായിരുന്നു.

അതേസമയം മറ്റൊരു സംഭവത്തിൽ കാസർഗോഡ് ചാരായം നിർമ്മിക്കുന്നതിനായി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തയ്യാറാക്കി സൂക്ഷിച്ചിരുന്ന 800 ലിറ്റർ കോട കണ്ടെടുത്തു. കാസർഗോഡ് എക്സൈസ് ഇന്റലിജൻസ് ബ്യുറോ ഇൻസ്‌പെക്ടർ പ്രമോദ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ ജോസഫ്. ജെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഐ.ബി ഇൻസ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബിജോയി, ശ്രീനിവാസൻ, സുരേശൻ, രാജീവൻ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംജിത്ത്, കണ്ണൻ, കുഞ്ഞി, ഷംസുദ്ദിൻ എന്നിവരും കാസർഗോട് നടന്ന പരിശോധനയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...