ഹോം ഗാര്‍ഡുകളുടെ കൂട്ട സ്ഥലംമാറ്റ ഉത്തരവില്‍ വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വ്വീസ് ആലപ്പുഴ ജില്ലയിലെ വിവിധ നിലയങ്ങളില്‍ സേവനം അനുഷ്ഠിച്ചു വരുന്ന ഹോം ഗാര്‍ഡുകളെ ദൂരപരിധി വിട്ട് സ്ഥലം മാറ്റിയതില്‍ സേനയിലെ ഹോം ഗാര്‍ഡ് അംഗങ്ങള്‍ക്ക് അതൃപ്തി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതിനു ശേഷമാണ് വ്യാപകമായി അതൃപ്തിയും പ്രതിഷേധവും പ്രകടമായത്. ഇതിനെപ്പറ്റി ഹോം ഗാര്‍ഡുകള്‍ പറയുന്നത് – ചെങ്ങന്നൂരിന്റെ പരിധിയില്‍ ഉള്ള ഒരു ഹോം ഗാര്‍ഡ് ചെങ്ങന്നൂരില്‍ സേവനം അനുഷ്ടിച്ചു വരവെ ആ ആളിനെ മാറ്റ് താലൂക്കിലെ നിലയത്തിലേക്ക് മാറ്റുമ്പോള്‍ ആ സ്ഥലവുമായോ പരിസ്ഥിതിയുമായോ ഒരു പരിചയവും ബന്ധവും ആ ഹോം ഗാര്‍ഡിനില്ല. ഫയര്‍ ആന്റ് റെസ്ക്യൂ പോലുള്ള പ്രവൃത്തികള്‍ ചെച്ചുമ്പോള്‍ പ്രദേശങ്ങളെപ്പറ്റിയും വഴികളെപ്പറ്റിയും നല്ല ധാരണയുണ്ടാവേണ്ടേത് അത്യാവശ്യമാണ്.

ദൂരെ സ്ഥലത്തു നിന്നെത്തുന്ന ഫയര്‍ ഉദ്യോഗസ്ഥരെ സഹായിക്കണമെങ്കില്‍ ഉള്‍പ്രദേശത്തെപ്പറ്റിയും റോഡുകളെക്കുറിച്ചും ധാരണയുള്ള അതാത് സ്ഥലത്തെ ഹോം ഗാര്‍ഡിനെ സാധിക്കുകയുള്ളു. വസ്തുതകള്‍ ഇങ്ങനെയിരിക്കെ സ്ഥലപരിധി വിട്ടുകൊണ്ടുള്ള ഹോം ഗാര്‍ഡുകളുടെ ഇപ്പോഴുള്ള സ്ഥലം മാറ്റ ഉത്തരവ് കൂടുതല്‍ കുഴപ്പത്തിലേക്കാണ് ചെന്നെത്തുന്നതെന്നും അസോസിയേഷനെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള നടപടി ഹോം ഗാര്‍ഡുകളുടെ ഇടയില്‍ നിന്നും വ്യാപക പ്രതിഷേധമുയരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

0
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു....

തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിക്കേണ്ടതില്ല ; മന്ത്രി കെ എം ഷാജി

0
ആലപ്പുഴ : പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ...