കൊല്ലത്തെ കള്ളന്‍മാര്‍ക്ക് അമ്പലം മതി ; ഒരു മാസത്തിനിടെ മോഷണം നടന്നത് അഞ്ചിലധികം ക്ഷേത്രങ്ങളില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് വ്യാപക ക്ഷേത്ര കവര്‍ച്ച. ഒരു മാസത്തിനിടെ മോഷണം നടന്നത് അഞ്ചിലധികം ക്ഷേത്രങ്ങളില്‍. ഇരവിപുരം ആലുംമൂട് ശിവക്ഷേത്രം, ചെട്ടിനട ക്ഷേത്രം എന്നിവിടങ്ങളിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മോഷണങ്ങള്‍ നടന്നു . ഏറ്റവും ഒടുവില്‍ മോഷണം നടന്നത് താമരക്കുളം ചിറ്റടീശ്വരം ക്ഷേത്രത്തില്‍. ഭണ്ഡാരത്തില്‍ നിന്ന് കവര്‍ന്നത് മൂന്ന് ലക്ഷത്തോളം രൂപ. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു.

ഇരവിപുരം കേന്ദ്രീകരിച്ചാണ് മോഷണങ്ങളില്‍ അധികവും. തെരഞ്ഞെടുപ്പ് സമയത്ത് വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ രാത്രികാലങ്ങളില്‍ പോസ്റ്റര്‍ പതിക്കുന്നതിനും മറ്റുമായി പൊതു നിരത്തുകളില്‍ സജീവമായിരുന്നു. അതുകൊണ്ടു തന്നെ അസമയത്ത് ആരെയെങ്കിലും കണ്ടാല്‍ നാട്ടുകാര്‍ക്ക് അസ്വാഭാവികത തോന്നിയിരുന്നില്ല. ഈ ഒരു അവസരം മറയാക്കി മോഷണങ്ങള്‍ നടത്തിയെന്നാണ് പോലീസ് കരുതുന്നത്. തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള സംഘം മോഷണത്തിന് പിന്നിലുണ്ടെന്ന സംശയവുമുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...