നാദാപുരം മേഖലയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നാദാപുരം മേഖലയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. പുറമേരിയിലെ രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. സംഭവത്തിൽ നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ രണ്ടരയോടെയാണ് പുറമേരിയിലെ നരസിംഹ മൂർത്തി ക്ഷേത്രത്തിലും തൊട്ടടുത്തുള്ള കോട്ടത്ത് ക്ഷേത്രത്തിലുൾപ്പെടെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നത്. പുറമേരിയിലെ നരസിംഹമൂർത്തി ക്ഷേത്രത്തിലെ വാതിൽ തുറന്ന് അകത്ത് പ്രവേശിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.

ഇതിനിടെ ശബ്ദം കേട്ട് ക്ഷേത്രജീവനക്കാരൻ സ്ഥലത്തെത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു. ഭണ്ഡാരത്തിലെ മുഴുവൻ പണവും മോഷ്ടാവ് കൈക്കലാക്കിയതായി ക്ഷേത്ര പൂജാരി പറഞ്ഞു. സമീപത്തുള്ള സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി നാദാപുര പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇരിങ്ങണ്ണൂർ പുതിയോട്ടിൽ ഭഗവതി ക്ഷേത്രം, കുമ്മങ്കോട് അയ്യപ്പ ഭജന മഠം എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...