വിവാഹമോചന ഹർജിയിൽ മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്ന് സമ്മതിച്ച് ഭാര്യ ; ജീവനാംശം റദ്ദാക്കി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: ഉഭയ സമ്മതത്തോടെയുള്ള വിവാഹമോചനക്കേസിൽ ഭാര്യക്ക് ജീവനാംശം വിധിച്ച വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. മറ്റൊരു വ്യക്തിയുമായി അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ സമ്മതിച്ചതും ജീവനാംശം വേണ്ടെന്ന് മുൻകൂട്ടി കരാറിലേർപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി വിധി. യുവതി ആവശ്യപ്പെടാതെ തന്നെ വിചാരണ കോടതി, അവർക്ക് 10 ലക്ഷം രൂപ സ്ഥിരം ജീവനാംശം അനുവദിച്ച ഉത്തരവാണ് ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കിയത്. ഭാര്യയുടെ ഭാഗത്തുനിന്നും പണം വേണമെന്നാവശ്യപ്പെട്ട് യാതൊരുവിധ അപേക്ഷയും ഇല്ലാതിരുന്നിട്ടും വിചാരണക്കോടതി സ്വന്തം നിലയിൽ ഇത്രയും വലിയ തുക ജീവനാംശമായി വിധിച്ചത് നീതീകരിക്കാനാകില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് മൃദുൽ കുമാർ കലിത നിരീക്ഷിച്ചു. യുവതിയുടെ ഭാവിജീവിതം സുരക്ഷിതമാക്കാനാണ് വിചാരണക്കോടതി 10 ലക്ഷം രൂപ ജീവനാംശം നൽകാൻ നിർദ്ദേശിച്ച് ഉത്തരവിട്ടത്. ഇതിനെതിരെ ഭർത്താവ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

ഉഭയ സമ്മതത്തോടെയുള്ള വിവാഹമോചന ഹർജിയിൽ, തങ്ങൾ പരസ്പരം ഇടക്കാല ജീവനാംശമോ സ്ഥിരം ജീവനാംശമോ ആവശ്യപ്പെടില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. കോടതിയിൽ സമർപ്പിച്ച സംയുക്ത സത്യവാങ്മൂലത്തിലും ഇവർ ഇതേ കാര്യം ആവർത്തിച്ചിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ ജീവനാംശം ആവശ്യപ്പെട്ടുള്ള വാക്കാലുള്ള അപേക്ഷകൾ പോലും കോടതികൾ പരിഗണിക്കാറുണ്ടെന്ന് ജസ്റ്റിസ് മൃദുൽ കുമാർ കലിത ചൂണ്ടിക്കാട്ടി. എന്നാൽ ഈ കേസിൽ ഭാര്യ അത്തരമൊരു അപേക്ഷ നൽകിയിട്ടില്ലെന്ന് മാത്രമല്ല, മറ്റൊരു വ്യക്തിയുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് അവർ സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്നും അതിനാൽ ജീവനാംശം നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...