കാസര്‍ഗോഡ് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവം ; ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : പെര്‍ളടുക്കയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോകനെ ബേഡകം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കൊല നടന്നതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം വീടുവിട്ടിറങ്ങിയ അശോകനെ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടികൂടിയത്.

ട്രെയിനില്‍ കയറി രക്ഷപ്പെടാനായിരുന്നു അശോകന്‍റെ ശ്രമം എന്നാണ് പോലീസ് പറയുന്നത്. രാവിലെ അശോകന്‍റെ സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് പായയില്‍ പൊതിഞ്ഞ നിലയില്‍ ഉഷയുടെ മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്.  ഭാര്യയെപറ്റിയുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് നിഗമനം. അശോകന്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. ഉഷ ബീഡിതൊഴിലാളിയും, അശോകന്‍ കൂലിപ്പണിക്കാരനുമാണ്. ഏക മകന്‍ വിദേശത്താണ്. അശോകന് മാനസിക പ്രയാസങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...

ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് : 20 ലഹരിക്കുറ്റവാളികളെ കണ്ടെത്തി ഏജൻസികൾ ; ഗൾഫിൽനിന്നടക്കം അറസ്റ്റ്...

0
കൊച്ചി : വിവിധ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന ഇരുപതോളംപേരെ നാട്ടിലെത്തിക്കാൻ...

അമിത വേഗത്തിലെത്തിയ ടോറസ് ലോറി കയറി ആറ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി: അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച്...