സെബി തൻ്റെ ഭാര്യയുടെ നഗ്ന ചിത്രങ്ങൾ ആപ്പിൽ ഷെയർ ചെയ്തത് വെറുതെയല്ല ; ഭാര്യമാരുടെ നഗ്ന ചിത്രങ്ങൾ കെെമാറുന്ന ആപ്പ് വിപുലം

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സെക്‌സ് ചാറ്റ് ആപ്പില്‍ പ്രചരിപ്പിച്ച കടങ്ങോട് മണ്ടംപറമ്പ് കളത്തുവീട്ടില്‍ സെബി(33)യെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എരുമപ്പെട്ടി പോലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സെക്സ് ചാറ്റ് ആപ്പിൽ ഭാര്യയുടെ നഗ്ന ചിത്രങ്ങൾ ഭർത്താവ് ഷെയർ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഭാര്യമാരുടെ നഗ്‌ന ചിത്രങ്ങൾ പരസ്പരം കൈമാറുന്ന ആപ്പിൽ യുവാവ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നിൽ മറ്റ് പല ഉദ്ദേശങ്ങളും ഉണ്ടായിരുന്നതായി സൂചന.

യുവതിയുടെ നഗ്നചിത്രങ്ങൾ ഷെയർ ചെയ്തത് ഭർത്താവിൻ്റെ ഫോണിൽ നിന്നുമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളുടെ ഫോണും, ഈ ആപ്പും വിശദമായി പരിശോധിച്ച പോലീസിന് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ലഭിച്ചത്. ഭാര്യമാരുടെ നഗ്നചിത്രങ്ങൾ ഷെയർ ചെയ്യുന്നതിനോടൊപ്പം, പങ്കാളികളെ പരിചയപ്പെടുത്തി പരസ്പരം കൈമാറുക എന്നതും ഇവരുടെ ഉദ്ദേശം ആയിരുന്നു എന്നാണ് സൂചന. അതിനായുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു യുവതികളുടെ ചിത്രങ്ങൾ ആദ്യം ഷെയർ ചെയ്തതെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.

പിടിയിലായ പ്രതി സെബി ലെെംഗിക വെെകൃതങ്ങൾക്ക് അടിമയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ സെബി പീഡിപ്പിച്ചിരുന്നതായും പരാതിയുയർന്നിട്ടുണ്ട്. രണ്ടര വർഷം മുമ്പാണ് പാലക്കാട് സ്വദേശിയായ യുവതിയെ സെബി വിവാഹം ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് സെബിയും കുടുംബവും യുവതിയെ ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു എന്നും പരാതി ഉയരുന്നുണ്ട്. ഇതിനിടയിലാണ് യുവതിയുടെ നഗ്‌ന ചിത്രങ്ങൾ സെബി മൊബൈൽ ഫോണിൽ പകർത്തി അശ്ളീല ആപ്പിൽ ഇട്ടത്. ഈ ആപ്പിലെ മറ്റുള്ളവരെ സംബന്ധിച്ചുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...