ഭാര്യമാരെ പങ്കുവെച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതി നല്‍കിയ യുവതിയുടെ സഹോദരന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സോഷ്യല്‍ മീഡിയയിലൂടെ ഭാര്യമാരെ പങ്കുവെച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതി നല്‍കിയ യുവതിയുടെ സഹോദരന്‍. എട്ട് പേരാണ് തന്റെ സഹോദരിയെ പീഡിപ്പിച്ചതെന്ന് യുവാവ് പറഞ്ഞു. പല ലൈംഗിക വൈകൃതങ്ങള്‍ക്കും ഇരയാക്കി. മക്കളുടെ കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് വലിച്ചിഴച്ചത്. അമ്മ വിചാരിച്ചാല്‍ പണമുണ്ടാക്കാമെന്ന് കുട്ടികളേയും പറഞ്ഞ് വിശ്വസിപ്പിച്ചുവെന്ന് സഹോദരന്‍ പറഞ്ഞു. ആദ്യം അറിഞ്ഞപ്പോള്‍ തല്ലാന്‍ ശ്രമിച്ചതാണ്. എന്നാല്‍ മാപ്പ് പറഞ്ഞ് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കി. പല കാരണങ്ങളും പറഞ്ഞാണ് ഇവരുടെ ഒത്തുചേരല്‍. ആലപ്പുഴയില്‍ ഇത്തരമൊരു സംഗമം നടക്കാനിരിക്കെയാണ് സഹോദരി സമ്മര്‍ദ്ദം താങ്ങാനാകാതെ വെളിപ്പെടുത്തിയത്. പ്രതിയ്‌ക്ക് 20 ലേറെ വ്യാജ അക്കൗണ്ടുകളുണ്ട്.

പ്രതിയുടെ കുടുംബാംഗങ്ങളില്‍ നിന്നും സംഘാംഗങ്ങളില്‍ നിന്നും ജീവന് ഭീഷണി ഉണ്ടെന്നും സഹോദരന്‍ പറഞ്ഞു. ‘ഇവന്റെ പേര് പുറം ലോകം അറിയണം. വീട്ടിലൊക്കെ ഭയങ്കര ഡീസന്റാണ്. ഇവന്റെ മുഖംമൂടി വലിച്ചെറിയണം. എട്ട് പേരാണ് എന്റെ പെങ്ങളെ ഇതിന് ഇരയാക്കിയത്. അതില്‍ പാലായിലുള്ള ഒരുത്തനെ കിട്ടിയിട്ടില്ല. അവനോടാണ് പെങ്ങള്‍ക്ക് ഏറ്റവും ദേഷ്യം. അവന്റെ വൈഫും അവനുമാണ്.. ഭയങ്കര വൃത്തികെട്ട കാര്യങ്ങളാണ്. ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണെന്നും സഹോദരന്‍ പറഞ്ഞു. പത്തനാട് സ്വദേശിയായ യുവതി (27) ഭര്‍ത്താവ് (32) അടക്കമുള്ളവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഒന്‍പത് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ആറ് പേര്‍ ഇതുവരെ അറസ്റ്റിലായി. ബാക്കിയുള്ള മൂന്ന് പേരില്‍ ഒരാള്‍ സൗദിയിലേക്ക് കടന്നതായാണ് വിവരം. ഇയാളെ ഉടന്‍ നാട്ടിലെത്തിച്ചേക്കും. മറ്റ് രണ്ട് പേരെ കുറിച്ച്‌ അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...