കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക കോടിയേരിക്കും പിണറായി വിജയനും അതു തന്റെ തലയില്‍ വെയ്ക്കാന്‍ നോക്കേണ്ട ; കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊലപാതക രാഷ്ട്രീയം കോണ്‍ഗ്രസ്‌ പ്രോത്സാഹിപ്പിക്കില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക കോടിയേരിക്കും പിണറായി വിജയനുമാണ്. അതു തന്റെ തലയില്‍ വെയ്ക്കാന്‍ നോക്കേണ്ട. കോണ്‍ഗ്രസ്‌ ഓഫിസുകള്‍ക്കു നേരെയുള്ള ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതില്‍ ആശങ്കയുമില്ല. ഈ തീപ്പന്തം കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും കെ.സുധാകരന്‍ പ്രതികരിച്ചു. കേരളത്തിലെ കലാലയങ്ങള്‍ അക്രമത്തിന്റെ വിളനിലമാക്കിയത് എസ്.എഫ്.ഐയാണെന്നും കെ.സുധാകരന്‍ ആരോപിച്ചു. മുഴുവന്‍ കോളജുകളിലെയും ഹോസ്റ്റലുകള്‍ ഗുണ്ടാ ഓഫീസുകളാക്കി. കലാപത്തിന്റെ കത്തി ആദ്യം താഴെ വെയ്ക്കേണ്ടത് സി.പി.എമ്മാണ്. കൊലപാതകത്തെ അപലപിക്കുന്നു. എസ്.എഫ്.ഐ കലാലയങ്ങളില്‍ നടത്തിയ ആക്രമങ്ങള്‍ക്ക് കോടിയേരിയേയും പിണറായിയേയും കുറ്റപ്പെടുത്താന്‍ പറ്റുമോ? കൊലപാതകത്തെ കുറിച്ച്‌ പാര്‍ട്ടി അന്വേഷിക്കും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

അതേസമയം പ്രകോപനം അഴിച്ചുവിടാന്‍ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ്‌ ശ്രമിക്കുന്നുവന്ന് ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹിം പറഞ്ഞു. കൊലക്കത്തിയില്ലാതെ കെ.സുധാകരന് രാഷ്രീയം നടത്താന്‍ അറിയില്ല. കൊലപാതകം ആസൂത്രിതമാണ്. ഗുണ്ടാ സംഘങ്ങളിലൂടെ, അക്രമരാഷ്രീയത്തിലൂടെ കേരളം പിടിക്കാന്‍ കഴിയുമോ എന്നാണ് സുധാകരന്‍ ശ്രമിക്കുന്നത്. സുധാകരന്‍ രക്തദാഹിയായ രാഷ്ട്രീയക്കാരനാണ്. സുധാകരന്റെ കൊച്ചുമകന്റെ പ്രായമുള്ള ആളാണ് കൊല്ലപ്പെട്ടത്. സുധാകരന്‍ ചോരക്കൊതി അവസാനിപ്പിക്കണമെന്നും എ.എ റഹിം ആവശ്യപ്പെട്ടു. കെ.സുധാകരന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സുധാകരന്റെ വാഹനത്തെ പോലീസ് അനുഗമിക്കും. നഗരത്തിലും സി.പി.എം ശക്തികേന്ദ്രങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. കണ്ണൂര്‍ ഡി.സി.സി ഓഫീസിനു സമീപം ഒരു ബസ് പോലീസ് സംഘത്തെ നിയോഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...