സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ; പ്രതിദിന സാമ്പിള്‍ പരിശോനകളുടെ എണ്ണം കുത്തനെ കുറയുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രതിദിന സാമ്പിള്‍ പരിശോനകളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് നടത്തിയത് ഒരു ലക്ഷത്തില്‍ താഴെ പരിശോധനകള്‍ മാത്രമാണ്. രണ്ടാഴ്ചയ്ക്കിടെ പ്രതിദിന പരിശോധന എഴുപതിനായിരം കടന്നത് രണ്ട് തവണ മാത്രം. സംസ്ഥാനത്ത് ദിനംപ്രതി ഒന്നരലക്ഷത്തിലധികം സാമ്പിള്‍ പരിശോധനകള്‍ നടന്ന സ്ഥലത്താണ് നിലവില്‍ പരിശോധനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്. ഡിസംബര്‍ 26 മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പരിശോധിച്ചാല്‍ അഞ്ചുതവണയാണ് പരിശോധന 50,000 ത്തില്‍ താഴേക്ക് പോയിരിക്കുന്നത്. ഡിസംബര്‍ 26 ന് നടന്നത് 38,929 ടെസ്റ്റുകള്‍ മാത്രം.

ഡിസംബര്‍ 27, 31, ജനുവരി 2, 3, 9, 10 ദിവസങ്ങളില്‍ നടന്നത് 50,000 ത്തില്‍ താഴെ മാത്രം ടെസ്റ്റുകള്‍. ജനുവരി 4 മുതലാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. അന്ന് നടത്തിയത് 71,1120 പരിശോധനകള്‍. ജനുവരി 5ന് 710,98 സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധനകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. ജനുവരി 6 ന് നടത്തിയത് 68,325 പരിശോധനകളാണ്. ജനുവരി 9 വരെ എത്തിയപ്പോള്‍ ഇത് 50,000 താഴെയെത്തി താഴെയത്തി. അപ്പോഴേക്കും പ്രതിദിന രോഗികളുടെ എണ്ണം 6,238 ആയി ഉയര്‍ന്നിരുന്നു. ടിപിആര്‍ 11.52 ആയും ഉയര്‍ന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ടിപിആറില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായത് കഴിഞ്ഞ ദിവസമാണ്. 12.68 ആയിരുന്നു ടിപിആര്‍. പക്ഷേ 24 മണിക്കൂറിനുളളില്‍ നടത്തിയത് നാല്‍പതിനായിരത്തോളം പരിശോധനകള്‍ മാത്രം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...