മലയോര പ്രദേശങ്ങളിൽ വന്യമൃഗ ആക്രമണം രൂക്ഷം : നടപടി വേണമെന്ന് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വേനൽ കടുത്തതോടെ മലയോര പ്രദേശങ്ങളായ തണ്ണിത്തോട്, അരുവാപ്പുലം, ചിറ്റാർ, സീതത്തോട്, മലയാലപ്പുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗ ആക്രമണങ്ങൾ രൂക്ഷമായ രീതിയിൽ വർദ്ധിച്ചിരിക്കുകയാണെന്നും ഇതിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നും തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

വന്യ മൃഗ ആക്രമണങ്ങളിൽ കാർഷിക വിളകൾക്ക് വ്യാപകമായി ഉണ്ടാകുന്ന നാശം മലയോര മേഖലയിൽ കർഷകരുടെ നട്ടെല്ലൊടിച്ച് ജീവതം താറുമാക്കിയിരിക്കുയാണെന്ന് വീടും കൃഷിയും ഉപേക്ഷിക്കേണ്ട ഗുരുതരമായ സാഹചര്യമാണ് നിലനില്ക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഇതിന് പരിഹാരം ഇല്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുന്നതിന് കോൺഗ്രസ് ബ്ലോക്ക് പ്രവർത്തക യോഗം സർക്കാരിന് മുന്നറിയിപ്പ് നല്കി.

ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം യേഗ്രം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. റോയിച്ചൻ ഏഴിക്കകത്ത്, എം വി അമ്പിളി, കെ വി സാമുവൽ കിഴക്കേതിൽ, അജയൻപിള്ള ആനിക്കനാട്ട്, വസന്ത് ചിറ്റാർ, ഷമീർ തടത്തിൽ, ബിജു മാത്യു, ശ്യാം എസ് നായർ, കെ എൻ സോമരാജൻ, ബിജിലിൽ ആലുനില്ക്കുന്നതിൽ, ലില്ലി ബാബു, ശ്യാം എസ്.നായർ, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...