മത സാഹോദര്യം വിളിച്ചോതി ഡോ.ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പൊലിത്ത ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ

For full experience, Download our mobile application:
Get it on Google Play

അയിരൂര്‍ : മാരാമൺ കൺവെൻഷൻ സംഘാടകർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ സന്ദർശനം നടത്തി. മാർത്തോമാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപനും മാരാമൺ കൺവെൻഷന്റെ സംഘാടകരായ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ടുമായ ഡോ.ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പൊലിത്തയാണ് 114 മത് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ അപ്രതീക്ഷിത അതിഥിയായി എത്തിയത്. കൺവെൻഷൻ നഗറിലെത്തിയ ഡോ. ജോസഫ് മാർ ബർണ്ണബാസിനെയും സംഘത്തെയും ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി എസ് നായർ, ജനറൽ സെക്രട്ടറി എ ആർ വിക്രമൻ പിള്ള, വൈസ് പ്രസിഡന്റ്മാരായ അഡ്വ.കെ ഹരിദാസ്, മാലേത്ത് സരളാദേവി, കെ കെ ഗോപിനാഥൻ നായർ, സെക്രട്ടറിമാരായ അഡ്വ.ഡി രാജഗോപാൽ, ജി.രാജ്കുമാർ, കെ ആർ വേണുഗോപാൽ, ട്രഷറാർ റ്റി കെ സോമനാഥൻ നായർ, ജി കൃഷ്ണകുമാർ, ശ്രീജിത്ത്‌ അയ്‌രൂർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ച് സമ്മേളന പന്തലിലേക്ക് ആനയിച്ചു.

അപ്രതീക്ഷിതമായി എത്തിയ വിഷിഷ്ട അതിഥിയെ സമ്മേളനത്തിൽ പങ്കെടുത്ത ഏവരും എഴുന്നേറ്റ് നിന്ന് ആദരിച്ചു. ഈ സമയം സമ്മേളന വേദിയിൽ ഭജന നടക്കുന്നുണ്ടായിരുന്നു. അൽപ്പ സമയം സമ്മേളന പന്തലിൽ ഇരുന്ന് ഭജന കേട്ട ശേഷമാണ് അദ്ദേഹം മടങ്ങിപ്പോയത്. മാർത്തോമ്മാ സഭാ സെക്രട്ടറി റവ.എബി റ്റി മാമ്മൻ സഭാ കൗൺസിൽ അംഗം തോമസ് കോശി, മാർത്തോമ്മാ സുവിശേഷപ്രസംഗ സംഘം മാനേജിങ് കമ്മിറ്റി അംഗങ്ങളായ റ്റിജു എം ജോർജ്, പി. പി അച്ചൻകുഞ്ഞ്, റവ.ജോജി ജേക്കബ്, ബിഷപ്പ് സെക്രട്ടറി റവ.ഡോ. അരുൺ തോമസ്, മോട്ടി ചെറിയാൻ എന്നിവരും ഡോ.ജോസഫ് മാർ ബർണ്ണബാസ് മെത്രാപ്പോലിത്തക്കൊപ്പം ഹിന്ദു മത പരിഷത്തിൽ സന്ദർശനം നടത്തി. മധ്യതിരുവിതാംകൂറിലെയും വിശേഷിച്ചും കോഴഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും മത സാഹോദര്യം വിളിച്ചോതുന്നതാണ് നിലക്കൽ ഭദ്രാസനാദ്ധ്യക്ഷന്റെ ഹിന്ദുമത പരിഷത്തിലെ സന്ദർശനമെന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി എസ് നായർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ ന്യൂനപക്ഷങ്ങൾ പഠനത്തിൽ പിന്നിൽ, ജോലിയിൽ മുന്നിൽ’; രേവന്ത് റെഡ്ഢിയുടെ പ്രസ്താവന വിവാദത്തിൽ

0
ഹൈദരാബാദ്: ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ കഴിവുള്ള തൊഴിലാളികളാണെന്നും പഠനത്തില്‍ മികവുള്ളവരല്ലെന്നുമുള്ള തെലങ്കാന...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...