വേനൽ കടുത്തതോടെ കാടിറങ്ങി വന്യമൃഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര മേഖലയിൽ ഇടക്ക് പെയ്ത മഴ ചൂടിന് ആശ്വാസം പകർന്നെങ്കിലും വനത്തിനുള്ളിലെ അരുവികളും തോടുകളും നിറഞ്ഞ് വന്യ ജീവികളുടെ ദാഹം ശമിപ്പിക്കാത്തതിനാൽ കാട്ടുമൃഗങ്ങൾ കാടിറങ്ങി നാട്ടിലെത്തുന്നത് പതിവാകുന്നു. കോന്നി തണ്ണിത്തോട് റോഡിൽ പേരുവാലി ഭാഗത്താണ് കാട്ടാന ഉൾപ്പെടെയുള്ള മൃഗങ്ങൾ ദാഹമകറ്റാൻ നാട്ടിലെത്തുന്നത്.

കഴിഞ്ഞ ദിവസവും ആനകൾ കൂട്ടത്തോടെ പേരുവാലിയിൽ കല്ലാറ്റിൽ നിന്നും വെള്ളം കുടിക്കുന്നതിനായി എത്തിയിരുന്നു. റോഡിൽ പല സ്ഥലങ്ങളിലും തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇവ ശരിയായ രീതിയിൽ കത്താത്തതിനാൽ റോഡിൽ ഇറങ്ങി നിൽക്കുന്ന ആന ഉൾപ്പെടെയുള്ള മൃഗങ്ങളെ വാഹനങ്ങൾ ഇടിക്കുന്നതിനുള്ള സാധ്യതയും ഏറെയാണ്.

കാട്ടാനകൾ മാത്രമല്ല കുരങ്ങ്, മലയണ്ണാൻ, കാട്ടുകോഴി, ഉടുമ്പ്, പെരുമ്പാമ്പ് തുടങ്ങി നിരവധി വന്യ ജീവികളാണ് റോഡ് മുറിച്ച് കടക്കുന്നത്. റോഡിൽ ഇറങ്ങുന്ന ആനകൂട്ടം പലപ്പോഴും മണിക്കൂറുകളോളം ഗതാഗത തടസം സൃഷ്ടിക്കുന്നുമുണ്ട്. കല്ലാറ്റിൽ കുടിനീരിനായി ഇറങ്ങുന്ന ആനകൾ നദിയിൽ ഏറെ നേരം സമയം ചിലവഴിച്ചാണ് തിരികെ മടങ്ങുക. വന്യമൃഗങ്ങൾ റോഡ് മുറിച്ച് കിടക്കുന്നതിനാൽ അപകടങ്ങൾ സംഭവിക്കാതിരിക്കുവാൻ തണ്ണിത്തോട് റോഡിൽ വനപാലകർ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. രാത്രിയാത്രക്കാർ ഇതുവഴി കടന്ന് പോകുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതും ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...

രണ്ടുകടകളിൽനിന്ന് രണ്ടുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

0
പൂന്തുറ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളി ഭാഗത്തെ കടകളിൽ നടത്തിയ...