വന്യമൃഗങ്ങൾക്ക് കാടിനുള്ളിൽ ദാഹജലം ; ചെക്ക്ഡാമിൽ അടിഞ്ഞ് കിടന്നിരുന്ന മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

റാന്നി : വന്യമൃഗങ്ങൾക്ക് കാടിനുള്ളിൽ ദാഹജലം ഉറപ്പാക്കുന്നതിന് ചെക്ക്ഡാമിൽ അടിഞ്ഞ് കിടന്നിരുന്ന മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് വനം വകുപ്പ്. ഹാരിസൺ മലയാളം ലിമിറ്റഡ് പ്ലാൻ്റേഷൻ്റെ സഹകരണത്തോടെയാണ് റാന്നി ഫോറസ്റ്റ് റെയ്ഞ്ചിലെ ളാഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജാംപാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുളഞ്ഞിത്തോട് വനമേഖലയിൽ സ്ഥിതി ചെയ്യുന്ന വലിയകുളം ചെക്ക്ഡാമിൽ അടിഞ്ഞ് കിടന്നിരുന്ന മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തത്. മാലിന്യ നിർമ്മാർജന യജ്ഞത്തിൽ രാജാംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ സ്റ്റാഫും വനസംരക്ഷണ സമിതി അംഗങ്ങളും ഫയർ വാച്ചർമാരും പങ്കെടുത്തു. ഹാരിസൺ മലയാളം ലിമിറ്റഡ് പ്ലാൻ്റേഷൻ വിട്ടു നൽകിയ ജെ.സി.ബി ഉപയോഗിച്ചാണ് ചെക്ക്ഡാമിൽ അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങളും ചെളിയും നീക്കം ചെയ്തത്. രാജാംപാറ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സ്റ്റാഫും മാലിന്യ നിർമ്മാർജ്ജനത്തിന് നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...