കുരുമ്പൻമൂഴിയിൽ വീണ്ടും കാട്ടാന ശല്യം

For full experience, Download our mobile application:
Get it on Google Play

റാന്നി : ഒരു ഇടവേളക്കു ശേഷം കുരുമ്പൻമൂഴിയിൽ വീണ്ടും കാട്ടാന ശല്യം. വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലാണ് വീണ്ടും കാട്ടാന ശല്യം ഉണ്ടാവുന്നത്. വനമേഖലയിൽ വെള്ളം കിട്ടാതെ വരുന്നതും ജനവാസ മേഖലയിൽ ചക്ക ഉൾപ്പടെയുള്ള വിളകൾ കായ്ച്ചു തുടങ്ങിയതുമാണ് ആനകൾ കൂട്ടത്തോടെ നാടുകളിലേക്ക് ഇറങ്ങാൻ കാരണം. മഴക്കാലത്ത് ഉരുൾപൊട്ടൽ ഉണ്ടായി കൃഷിയിടങ്ങളും പുരയിടങ്ങളും നശിച്ചു പോയവർക്ക് മുന്നിലേക്കാണ് കാട്ടാനകൂടി എത്തുന്നത്. കാട്ടാനക്ക് പുറമെ കുരങ്ങൾ, മലയണ്ണാൻ, കാട്ടുപന്നി എന്നിവയും മേഖലയിൽ വ്യാപകമായി കൃഷി നാശം ഉണ്ടാക്കുണ്ട്.

കഴിഞ്ഞ ആഴ്ച കുരുമ്പൻമൂഴിയിൽ ഒരു ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. കൃഷിയിടങ്ങളിൽ സ്ഥിരമായി ഇറങ്ങുന്ന ആന ചരിഞ്ഞതോടെ താത്കാലിക ആശ്വാസം ഉണ്ടായതായി വിശ്വസിച്ച നാട്ടുകാര്‍ക്ക് വീണ്ടും കനത്ത പ്രഹരമായാണ് മേഖലയില്‍ വീണ്ടും ആനയിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രൂക്ഷമായ കാട്ടാന ശല്യമാണ് മേഖലയിൽ വീണ്ടുമുണ്ടാകുന്നത്. വാഴ, കപ്പ, തെങ്ങ് മുതലായ കൃഷികൾ വ്യാപകമായി നശിപ്പിച്ചാണ് കാടിറങ്ങുന്ന ആനകള്‍ മടങ്ങുന്നത്. വനം വകുപ്പിനും കാട്ടുമൃഗങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിയുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...