കാടിറങ്ങി കാട്ടാനകള്‍ ; ഭീതിയില്‍ മലയോര ഗ്രാമം

For full experience, Download our mobile application:
Get it on Google Play

കോന്നി : മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന ശ​ല്യം മൂലം പൊറുതിമുട്ടുകയാണ് നാട്ടുകാർ. കല്ലേലി, ത​ണ്ണി​ത്തോ​ട്, തേ​ക്കു​തോ​ട്, പൂ​ച്ച​ക്കു​ളം, മണ്ണിറ, കൊ​ക്കാ​ത്തോ​ട് തു​ട​ങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകൾ ഭീഷണിയായത്. കാ​ട്ടാ​നശ​ല്യ​ത്തെ തു​ട​ർ​ന്ന് ജീ​വി​തം വ​ഴി​മു​ട്ടി​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ൾ ഇ​വി​ടെ​നി​ന്ന്​ താ​മ​സം മാ​റി​ . ആൾത്താമസമില്ലാത്ത നി​ര​വ​ധി വീ​ടു​കൾ ഇവിടെയുണ്ട്. കോന്നി കൊക്കാത്തോട് വനപാതയ്കിരികിലുള്ള കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ കഴിഞ്ഞദിവസം കാട്ടാനകൾ അക്രമം കാട്ടിയിരുന്നു. പാചകപ്പുരയും അന്നദാനം നടത്തുന്ന ഷെഡും പലചരക്ക് സാധനങ്ങളും പാത്രങ്ങളും നശിപ്പിച്ചു. തേ​ക്കു​തോ​ട് മൂ​ർ​ത്തി​മ​ണ്ണി​ൽ അടുത്തിടെ പ​ലത​വ​ണ കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ക​യും വീടുകൾ നശിപ്പിക്കുകയും ചെ​യ്തു.

പൂ​ച്ച​ക്കു​ള​ത്തും ഇതാണ് സ്ഥിതി. ക​ല്ലേ​ലി എ​സ്റ്റേ​റ്റ് ഭാ​ഗ​ത്തും നി​ര​വ​ധി ത​വ​ണ കാ​ട്ടാ​ന ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ​ല​ത​വ​ണ​യും ത​ല​നാ​രി​ഴ​യ്ക്കാ​ണ്‌ ആളുകൾ ര​ക്ഷ​പെട്ടത്. വ​നാ​തി​ർ​ത്തി​ക​ളി​ൽ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ വേ​ലി​ക​ൾ പ​ല​തും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത​താ​ണ് കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ൽ ഇ​റ​ങ്ങാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​യു​ന്നു. സൗ​രോ​ർ​ജ വേ​ലി​കൾ സ്ഥാപിച്ച ശേഷം അ​റ്റ​കു​റ്റ​പ്പണി നടത്താറില്ല. വ​നാ​തി​ർ​ത്തി​ക​ളി​ലെ പ​ല കൃ​ഷി​യി​ട​ങ്ങ​ളി​ലും നി​ര​വ​ധി തെ​ങ്ങുകളും ക​മുകുകളും കാ​ട്ടാ​നകൾ നശിപ്പിച്ചു. ഇ​തിന് ത​ക്ക​താ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​റില്ലെന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം മുൻ ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

0
തിരുവനന്തപുരം: കോട്ടയത്ത് ബാറുകളിൽ നിന്ന് കൈക്കൂലി വാങ്ങിയ പരാതിയിൽ കോട്ടയം മുൻ...

സർവ്വകലാശാലകളിൽ യുഡിഎഫ് സ‍ർക്കാർ നടപ്പിലാക്കുന്ന സംഘപരിവാർ അജണ്ടയെ രൂക്ഷമായി വിമർശിച്ച് പി രാജീവ്

0
കൊച്ചി: സർവ്വകലാശാലകളിൽ യുഡിഎഫ് സ‍ർക്കാർ നടപ്പിലാക്കുന്ന സംഘപരിവാർ അജണ്ടയെ രൂക്ഷമായി വിമർശിച്ച്...

ടിവികെ സ്ഥാനാർഥി വി.എസ്. ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.കെ. സ്റ്റാലിൻ നൽകിയ ഹർജി മദ്രാസ്...

0
ചെന്നൈ: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി വി.എസ്....

വെള്ളറയിൽ റിസോർട്ട് ഉടമയെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവം ; രണ്ടുപേർ പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറയിൽ റിസോർട്ട് ഉടമയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയും...