കാട്ടുപന്നി ആക്രമണത്തില്‍ വനംവകുപ്പ് ജീവനക്കാരന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കു​ള​ത്തൂ​പ്പു​ഴ : വ​നം​വ​കു​പ്പി​ന് കീ​ഴി​ല്‍ കു​ള​ത്തൂ​പ്പു​ഴ ഡീ​സെ​ന്‍റു​മു​ക്കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സെ​ന്‍ട്ര​ല്‍ ന​ഴ്സ​റി​ക്കു​ള്ളി​ല്‍ വെ​ച്ച്‌ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു. കു​ള​ത്തൂ​പ്പു​ഴ ആ​റ്റി​ന്​ കി​ഴ​ക്കേ​ക്ക​ര വ​ലി​യ​പു​ര പു​ത്ത​ന്‍വീ​ട്ടി​ല്‍ സ​ജി (44)നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഏ​ഴോ​ടെ വീ​ട്ടി​ല്‍ നി​ന്നും ന​ഴ്സ​റി ക്വാ​ര്‍ട്ടേ​ഴ്സി​ലേ​ക്ക് ന​ട​ന്നെ​ത്ത​വേ ഓ​ഫീ​സി​നു​ സ​മീ​പ​ത്തെ ചെ​ടി​ക്കൂ​ട്ട​ത്തി​നി​ട​യി​ല്‍ മ​റ​ഞ്ഞി​രു​ന്ന കാ​ട്ടു​പ​ന്നി അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​ശ​ത്തു​നി​ന്നും പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പ​ന്നി സ​ജി​യെ കാ​ലി​ല്‍ കു​ത്തി മ​റി​ച്ചി​ട്ടു. ക്വാ​ര്‍ട്ടേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ടി​യെ​ത്തി ഉ​ട​ന്‍ത​ന്നെ സ​ജി​യെ കു​ള​ത്തൂ​പ്പു​ഴ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​ന്നി​യു​ടെ തേ​റ്റ കൊ​ണ്ട് കാ​ലി​ന്‍റെ തു​ട​ഭാ​ഗ​ത്ത് മു​റി​വേ​റ്റ​താ​യും കൈ​ക്കും സാ​ര​മാ​യ പ​രി​ക്കു​ള്ള​താ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...