പത്തനംതിട്ട : അരുവാപ്പുലം പഞ്ചായത്തിന് സമീപം കാട്ടുപന്നി സ്കൂട്ടറിന് മുന്നിലേക്ക് ചാടിയതിനെത്തുടർന്ന് യുവതിക്ക് പരിക്ക്. കല്ലേലി സ്വദേശിനിയായ നിഷ ഹമീദിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെ പത്രവിതരണം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. തന്റെ സ്കൂട്ടറിൽ പത്രവിതരണത്തിനായി പോവുകയായിരുന്നു നിഷ. ഈ സമയത്താണ് അപ്രതീക്ഷിതമായി കാട്ടുപന്നി വാഹനത്തിന് മുന്നിലേക്ക് കുറുകെ ചാടിയത്. പന്നി വരുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമാവുകയും സമീപത്തുള്ള ഒരു വേലിയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു വീഴുകയുമായിരുന്നു. അപകടത്തിൽ നിഷയുടെ മുഖത്തും കാലിനുമാണ് പരിക്കേറ്റത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നിഷയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയായ കല്ലേലി, അരുവാപ്പുലം ഭാഗങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]































