ശ്രീനാരായണപുരം ഏലായിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

അടൂർ : ഏറത്ത് പഞ്ചായത്തിലെ ശ്രീനാരായണപുരം ഏലായിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷം. വിളവെടുക്കാറായ നൂറുകണക്കിന് മൂട് കപ്പയും ചേമ്പും കിഴങ്ങുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നശിപ്പിച്ചത്. ശാന്താലയത്തിൽ കെ.ശാന്തൻ, മലമേശേരിൽ വേണുഗോപാലൻ നായർ, പുഴുത്തുരുത്തിൽ ശിവരാമപിള്ള, കൃഷ്ണാലയം കൃഷ്ണകുമാർ, പാലവിളയിൽ കുട്ടൻ പിള്ള, കുരുമ്പിലേത്ത് കുഞ്ഞുള്ള ആശാൻ എന്നിവർക്കാണ് നഷ്ടമുണ്ടായത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷിചെയ്യുന്നവരുണ്ട്. ഏറത്ത് പഞ്ചായത്തിലും ഏറത്ത് കൃഷിഭവനിലും നിരവധി തവണ പരാതി പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് കർഷകർ പറയുന്നു. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിന് സ്ഥിരം ഷൂട്ടറുള്ള പഞ്ചായത്താണ് ഏറത്ത്. പന്നിയെ വെടിവയ്ക്കാൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. പന്നിശല്യത്തിൽ നിന്ന് കൃഷി സംരക്ഷിക്കാൻ വേലി കെട്ടുന്നതിന് സബ്സിഡി ഇനത്തിൽ 50000 രൂപ പഞ്ചായത്തിൽ നിന്ന് നിരവധി കർഷകർക്ക് നൽകിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....