കൂ​രാ​ച്ചു​ണ്ടി​ല്‍ വീ​ടി​നു​ള്ളി​ല്‍ ക​യ​റി​യ കാ​ട്ടു പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: കൂ​രാ​ച്ചു​ണ്ടി​ല്‍ വീ​ടി​നു​ള്ളി​ല്‍ ക​യ​റി​യ കാ​ട്ടു പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു. ലൈ​സ​ന്‍​സു​ള്ള ക​ര്‍​ഷ​ക​രെ​ത്തി​യാ​ണ് ര​ണ്ടു പ​ന്നി​ക​ളെ​യും മു​റി​ക്കു​ള്ളി​ല്‍ വ​ച്ച്‌ വെ​ടി​വ​ച്ച​ത്. പ​ന്നി​ക​ളെ ജീ​വ​നോ​ട് കൊ​ണ്ടു​പോ​കാ​ന്‍ വ​ന​പാ​ല​ക​ര്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും നാ​ട്ടു​കാ​ര്‍ സ​മ്മ​തി​ച്ചി​ല്ല. ഡി​എ​ഫ്‌ഒ വ​ന്ന് പ​ന്നി​ക​ളെ കൊ​ന്ന​തി​ന് ശേ​ഷം കൊ​ണ്ടു​പോ​യാ​ല്‍ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ര്‍.

ച​ക്കി​ട്ട​പ്പാ​റ സ്വ​ദേ​ശി ഗം​ഗാ​ധ​ര​നാ​ണ് ഒ​രു പ​ന്നി​യെ കൊ​ന്ന​ത്. ഇ​തി​ന് ശേ​ഷം തോ​ക്ക് കേ​ടാ​യ​തി​നെ തു​ട​ര്‍​ന്ന് അ​വി​ട​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ര​ഘു​നാ​ഥ​ന്‍ എ​ത്തി ര​ണ്ടാ​മ​ത്തെ പ​ന്നി​യെ​യും കൊ​ന്നു. കൂ​രാ​ച്ചു​ണ്ട് ലാ​സ്റ്റ് പൂ​വ​ത്തും​ചോ​ല കെ​എ​സ്‌ഇ​ബി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ആ​ല​മ​ല മോ​ഹ​ന​ന്‍ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ പ​ന്നി​ക​യ​റി​യ​ത്. കി​ട​ക്ക​മു​ഴു​വ​ന്‍ ന​ക്കി​തു​ട​ച്ച്‌ നാ​ശ​മാ​ക്കി. പ​ന്നി ക​യ​റി​യ​ത​റി​ഞ്ഞ് വീ​ട്ടു​കാ​ര്‍ പു​റ​ത്തി​റ​ങ്ങി നാ​ട്ടു​കാ​രെ വി​ളി​ച്ചു​കൂ​ട്ടി വാ​തി​ല്‍ അ​ട​ച്ചു.

കാ​ട്ടു​പ​ന്നി മൂ​ല​മു​ള്ള​ദു​രി​തം നേ​രി​ട്ട് മ​ന​സി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് വീ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ഉ​ന്ന​യി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന പ​രാ​തി നേ​ര​ത്തെ​ത​ന്നെ ഉ​യ​ര്‍​ന്നി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...