പന്നിവിഴ ഭാഗത്ത്‌ കാട്ടുപന്നി ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പന്നിവിഴ ഭാഗത്ത്‌ കാട്ടുപന്നി ശല്യം രൂക്ഷം. ചിറവയല്‍ ഏലാ ഭാഗത്തും സമീപത്തുമാണ്‌ പന്നി ശല്യം രൂക്ഷമായത്‌. രാത്രിയില്‍ കൂട്ടമായി എത്തുന്ന പന്നികള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നത്‌ മൂലം നഗരസഭ 10-ാം വാര്‍ഡില്‍ പെട്ട ചിറവയല്‍ ഏലായില്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്‌. കാട്‌ കയറി തരിശ്‌ കിടക്കുന്ന ഈ പാടത്തും പന്നികള്‍ എത്തി ചെളി കുത്തി മറിച്ച്‌ ഇടുന്നുണ്ട്‌. രാത്രിയായാല്‍ പന്നിയുടെ ആക്രമണം മൂലം വീടിന്‌ പുറത്തിറങ്ങാന്‍ പ്രദേശവാസികള്‍ ബുദ്ധിമുട്ടുകയാണ്‌. ഇവിടെ ഗ്രാമപാതകളില്‍ പകല്‍ സമയത്തും പന്നികളെ കാണാം. പകല്‍ സമയത്ത്‌ ഇവ ആളൊഴിഞ്ഞ കാട്‌ കയറിക്കിടക്കുന്ന പുരയിടങ്ങളിലും കനാലിന്‌ ചേര്‍ന്ന്‌ കാട്‌ കയറിക്കിടക്കുന്ന ഭാഗത്തുമാണ്‌ തമ്പടിക്കു ന്നത്‌. പൂട്ടിക്കിടക്കുന്ന വീടുകളുടെ പരിസരത്തും ചായിപ്പുകളിലും പന്നികള്‍ കിട ക്കാറുണ്ട്‌. റബര്‍ പുരയിടങ്ങളിലെ കാടുകളില്‍ കിടക്കുന്ന പന്നികള്‍ പുലര്‍ച്ചെ റബര്‍ വെട്ടാനിറങ്ങുന്നവരെ ആക്രമിക്കുന്ന സംഭവവും നിരവധിയാണ്‌. ഗ്രാമപാതകളിലെ കാടുള്ള ഭാഗത്തും ഇവ കൂട്ടമായി എത്താറുണ്ട്‌.

പന്നികള്‍ റോഡിന്‌ കുറുകെ ചാടുമ്പോള്‍ ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച്‌ വാഹനം മറിഞ്ഞ്‌ യാത്രികര്‍ക്ക്‌ അപകടം സംഭവിക്കുന്നുണ്ട്‌. പന്നികള്‍ രാത്രിയിലും പുലര്‍ച്ചെയും ഉള്ള യാത്രക്കാര്‍ക്കും പുലര്‍ച്ചെ പത്ര വിതരണത്തിന്‌ പോകുന്നവര്‍ക്കും ശല്യമായിരിക്കുകയാണ്‌. വീടുകളുടെ മുന്‍വശത്ത്‌ ഈര്‍പ്പം ഉള്ള ഭാഗത്ത്‌ പന്നികള്‍ തേറ്റ കൊണ്ട്‌ കുത്തി മറിച്ചിടാറുണ്ട്‌. വീട്ടുമുറ്റത്തെ അടുക്കളത്തോട്ട കൃഷിയെയും വയലിലെ വെറ്റില ക്കൊടി കൃഷിക്കും ഇവ നാശം വിതയ്‌ക്കുന്നുണ്ട്‌. വെറ്റില പടര്‍ത്തി വിടുന്ന ഈറ്റകള്‍ വെറ്റിലക്കൊടി ഉള്‍പ്പടെ പന്നികള്‍ കുത്തിമറിച്ചിടുന്നുണ്ട്‌. വയലിലെ ചേന, ചേമ്പ്‌, പയര്‍, പച്ചക്കറി, വാഴ കൃഷി എന്നിവ നശിപ്പിക്കുന്നുണ്ട്‌. നേരത്തെ ഇഞ്ചി കൃഷിക്ക്‌ ശല്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇഞ്ചിപ്പണ തേറ്റ ഉപയോഗിച്ച്‌ ഉഴുതുമറിച്ചിടുകയാണ്‌ ചെയ്യുന്നത്‌.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ നടന്ന വ്യോമാക്രമണ ശ്രമത്തെ തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ...

0
കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായ...

കാപ്പ കേസ് പ്രതി ആർ.സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന്...

പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ച് പിഎസ്‍സി

0
തിരുവനന്തപുരം: പിഎസ്‍സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് പിഎസ്‍സി അറിയിച്ചു. ആവശ്യപ്പെടുന്ന...

കല്ലാച്ചി വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: തിങ്കളാഴ്ച പുലർച്ചെ കല്ലാച്ചി വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം...