വിരണ്ടോടിയ കാട്ടുപന്നി വേങ്ങലിൽ ഭീതി പടർത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വാഹനമിടിച്ചതിനെ തുടർന്ന് വിരണ്ടോടിയ കാട്ടുപന്നി വേങ്ങലിൽ ഭീതി പടർത്തി. വേങ്ങൽ പള്ളിപ്പടിക്ക് സമീപം ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും എത്തിയ കാർ പന്നിയെ ഇടിച്ചു. ഇതേ തുടർന്ന് വിരണ്ടോടിയ പന്നി വേളൂർ മുണ്ടകം റോഡിലൂടെ അര കിലോമീറ്ററോളം ദൂരം പാഞ്ഞു. നാട്ടുകാർ പിന്തുടരുന്നത് കണ്ട് പന്നി പോളയും പായലും നിറഞ്ഞു കിടക്കുന്ന വേങ്ങൽ തോട്ടിലേക്ക് ചാടി.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് റാന്നി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുമ്പ് സമീപ വാസികളായ ശശികുമാർ , ബിനു എന്നിവർ ചേർന്ന് കുരുക്കിട്ട് പിടികൂടിയ പന്നിയെ വലയിലാക്കിയിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പന്നിയെ കൈമാറി. പ്രദേശത്ത് ആദ്യമായാണ് കാട്ടുപന്നിയെ കാണുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...