പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് ജനവാസ മേഖലകളില്‍ കാട്ടാനയിറങ്ങി. കോട്ടത്തറ കുടപ്പട്ടിയിലെ ഊരിലും പട്ടിമാളത്തും ആണ് കാട്ടാനയിറങ്ങിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടങ്ങളില്‍ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികള്‍ വ്യക്‌തമാക്കുന്നുണ്ട്. പട്ടിമാളം, വെള്ളമാലി, കൂടപ്പെട്ടി, കല്‍ക്കണ്ടി എന്നീ ഊരുകള്‍ക്ക് സമീപമാണ് കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയത്. ഈ ഊരുകള്‍ക്ക് സമീപമുള്ള ചെറിയ വനമേഖലകളിലേക്കാണ് കാട്ടാനക്കൂട്ടത്തെ തിരികെ കയറ്റിവിടുന്നത്. എന്നാല്‍ ഇവ പിന്നെയും ജനവാസ മേഖലകളിലേക്ക് തിരികെ ഇറങ്ങുകയാണ്. കാട്ടാനക്കൂട്ടം ഇറങ്ങിയതിനൊപ്പം തന്നെ ഇന്നലെ ഒരു ഒറ്റയാനും ജനവാസ മേഖലകളില്‍ ഇറങ്ങിയിരുന്നു.
അട്ടപ്പാടിയിൽ രണ്ടിടത്ത് കാട്ടാനയിറങ്ങി
RECENT NEWS
Advertisment