വ​നാ​തി​ര്‍ത്തി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടി​രു​ന്ന കൊ​മ്പ​ന്‍ ചെ​രി​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

എ​ട​ക്ക​ര : വ​നാ​തി​ര്‍ത്തി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടി​രു​ന്ന കൊ​മ്പ​ന്‍ ചെ​രി​ഞ്ഞു. മൂ​ത്തേ​ടം പ​ടു​ക്ക സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ തീ​ക്ക​ടി മ​തി​ലി​നോ​ട് ചേ​ര്‍ന്ന ഭാ​ഗ​ത്താ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ കൊ​മ്പന്റെ  ജ​ഡം കണ്ടെത്തിയത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ചീ​നി​ക്കു​ന്ന് ജ​ന​വാ​സ കേ​ന്ദ്ര​ത്തോ​ട് ചേ​ര്‍​ന്ന വ​നാ​തി​ര്‍ത്തി​യി​ല്‍ കൊ​മ്പ​നെ അ​വ​ശ​നി​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ ക​ണ്ടി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​രും പ​ടു​ക്ക ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ചി​കി​ത്സ ന​ല്‍കാ​ന്‍ വ​നം ജീ​വ​ന​ക്കാ​ര്‍ മൂ​ന്ന് ദി​വ​സം തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഞാ​യ​റാ​ഴ്ച വെ​റ്റ​റി​ന​റി സ​ര്‍ജ​നും മ​യ​ക്കു​വെ​ടി വി​ദ​ഗ്ധ​നും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

ജ​ഡ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തൃ​ശൂ​ര്‍ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ള്ള സ​ര്‍ജ​ന്‍മാ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​ത്തും. വി​വ​ര​മ​റി​ഞ്ഞ് നി​ല​മ്പൂ​ര്‍ സൗ​ത്ത് ഡി.​എ​ഫ്.​ഒ കെ. ​സ​ജി​കു​മാ​ര്‍, ക​രു​ളാ​യി റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ കെ. ​രാ​കേ​ഷ്, പ​ടു​ക്ക സെ​ക്ഷ​ന്‍ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ ശ​ശി പ​റ​മ്പില്‍ താ​ഴെ, ബി.​എ​ഫ്.​ഒ​മാ​രാ​യ കെ.​പി. ശ്രീ​ദീ​പ്, പി. ​സു​മി​ത്, കെ. ​ര​ശ്മി എ​ന്നി​വ​ര്‍ സ്ഥല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...