കോന്നി മെഡിക്കൽ കോളേജിന് സമീപം കാട്ടാനയിറങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജിന് സമീപം നെടുമ്പാറയിൽ കാട്ടാനയിറങ്ങി. ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന കാർഷിക വിളകളും നശിപ്പിച്ചു. നെടുമ്പാറ വിഷ്ണു ഭവനിൽ ശ്രീലത, ജോസ് എന്നിവരുടെ കാർഷിക വിളകൾ ആണ് കാട്ടാനകൾ നശിപ്പിച്ചത്. രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. കുമ്മണ്ണൂർ ഫോറസ്റ്റേഷനിലെ വനപാലകർ എത്തി കാട്ടാനയെ വനത്തിലേക്ക് തുരത്തിയെങ്കിലും അല്പസമയത്തിന് അകം ആനകൾ വീണ്ടും ജനവാസമേഖലയിലേക്ക് എത്തുകയായിരുന്നു.

കാട്ടാന ഇറങ്ങുന്ന ഭാഗങ്ങളിൽ വന്യ ജീവി ശല്യം തടയുന്നതിന്റെ ഭാഗമായി സോളാർ ഫെൻസിങ് സ്ഥാപിക്കണം എന്ന നാട്ടുകാരുടെ ആവശ്യവും നടപ്പായില്ല. മെഡിക്കൽ കോളേജ് പരിസരത്ത് കാട്ടാനയുടെയും കാട്ടുപോത്തിന്റെയും സാന്നിധ്യം പതിവാകുന്നുണ്ട്. കാട്ടുപോത്തുകൾ മെഡിക്കൽ കോളേജ് പരിസരത്തും ജനവാസമേഖലയിലും എത്തുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങൾക്ക് മുൻപാണ് മെഡിക്കൽ കോളേജ് പരിസരത്ത് കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...