എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണു. കരുളായി പാലാങ്കര വലിയ പാലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിലാണ് ആന അകപ്പെട്ടത്. കൃഷിയിടത്തിന്റെ ഭാഗത്തുനിന്ന് അസ്വാഭാവികമായ അലർച്ച കേട്ടെത്തിയ പ്രദേശവാസികളാണ് കിണറ്റിൽ വീണുകിടക്കുന്ന ആനയെ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് വനപാലകരുടെ സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആനയെ സുരക്ഷിതമായി പുറത്തെടുക്കുന്നതിനായി ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം വലുതാക്കി. തുടർന്ന് പുറത്തുകടക്കാൻ സൗകര്യമൊരുക്കിയതോടെ ആന സ്വയം കരയിലേക്ക് കയറുകയായിരുന്നു. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയായതോടെ നാട്ടുകാർക്കും വനപാലകർക്കും ആശ്വാസമായി. പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ട ആന പിന്നീട് വനമേഖലയിലേക്ക് മടങ്ങി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചെക്ക് ബൗൺസ് കേസിൽ രാജ്പാൽ യാദവിന് തിരിച്ചടി; കോടതി തടവുശിക്ഷ വിധിച്ചു

0
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്നുമാസം തടവ്. വിവിധ ചെക്ക്...

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള...

ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്...

0
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച്...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞു വീണു മരിച്ച സംഭവം ; ജില്ലാ മെഡിക്കൽ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞു വീണു മരിച്ച...