നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി. സാമ്പത്തിക തർക്കം മധ്യസ്ഥതക്ക് വിടണമെന്ന ആവശ്യം എറണാകുളം മുൻസിഫ് കോടതി തള്ളി. രാമചന്ദ്ര ബോസ് ആൻഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും തമ്മിൽ തർക്കമുണ്ടായിരുന്നത്. 2012 ലായിരുന്നു രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു നിർമാണക്കരാറിൽ ഏർപ്പെട്ടത്. ഇതിൽ നിർബന്ധിത ആർബിട്രേഷൻ കരാറില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കരാറിന്റെ യഥാർഥ രേഖകൾ കൈമാറാൻ ലിസ്റ്റിൻ സ്റ്റീഫന് കഴിഞ്ഞില്ലെന്നും കോടതി കണ്ടെത്തി. അപകീർത്തി കുറ്റം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

2012 സെപ്റ്റംബർ 12 നാണ് രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന ചിത്രത്തിന്റെ നിർമാണക്കരാർ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സും തമ്മിൽ കരാർ ഒപ്പുവയ്ക്കുന്നത്. മാജിക് ഫ്രെയിംസ് സുപ്രധാന സാമ്പത്തിക സ്രോതസുകൾ മറച്ചുവെച്ചു എന്നായിരുന്നു പോളി ജൂനിയർ പിക്‌ചേഴ്‌സ് മുമ്പ് പറഞ്ഞിരുന്നത്. വരുമാന രേഖകളിലും മാജിക് ഫ്രെയിംസ് കൃത്രിമത്വം കാണിച്ചെന്നും ഇവർ ആരോപിച്ചിരുന്നു. രേഖകളില്ലാത്ത 7.5 കോടി രൂപയുടെ ബാധ്യത പോളി ജൂനിയർ കമ്പനിയുടെ മേൽ അടിച്ചേൽപിച്ചുവെന്നും നിവിന്റെ നിർമാണ കമ്പനി ആരോപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് നാളെ സമാപനം

0
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം...

ആറന്മുള ജലമേള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ഡ്രൈവർമാർക്ക് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെ.എസ്.ആര്‍.റ്റി.സി സർവീസ്...

0
ആറന്മുള : ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ്...

അതിതീവ്ര വെള്ളപ്പൊക്കം : റാന്നിയില്‍ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ഇരകൾ

0
റാന്നി : റാന്നിയില്‍ ഈ മാസം ആദ്യമുണ്ടായ അതിതീവ്ര വെള്ളപ്പൊക്കത്തിൽ നഷ്ടം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....