കാട്ടാന ശല്യം രൂക്ഷം – കോന്നി താവളപ്പാറയിൽ വനപാലകരെ തടഞ്ഞ് നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വനപാലക സംഘത്തെ നാട്ടുകാർ തടഞ്ഞു. ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരെയാണ് പയ്യനാമൺ താവളപ്പാറയിലെ നാട്ടുകാർ തടഞ്ഞത്. പ്രദേശത്ത് കാലങ്ങളായി തുടരുന്ന കാട്ടാന ശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന സ്ഥിയാണെന്നും ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു പ്രദേശവാസികൾ. പ്രദേശത്ത് വനാതിർത്തികളിൽ സോളാർ വേലികൾ ഉണ്ടെങ്കിലും ഇത് ആനശല്യത്തിന് പരിഹാരമാകുന്നില്ല എന്നും നാട്ടുകാർ കുറ്റപ്പെടുത്തി.

കാട്ടാന കൃഷി നശിപ്പിച്ചാൽ കാര്യമായ നഷ്ട പരിഹാരവും ലഭിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. വനത്തിനുളിൽ തീറ്റ ലഭിക്കാതെ വരുന്നതാണ് കാട്ടാനകള്‍ കൂട്ടമായി നാട്ടിലിറങ്ങുവാന്‍ കാരണം. കാട്ടാന ശല്യം മൂലം നിരവധി കാർഷിക വിളകളും പ്രദേശത്ത് നശിപ്പിക്കപ്പെട്ടിരുന്നു. കാർഷികവിളകൾ നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് രോഷാകുലരായ നാട്ടുകാർ വനപാലകരെ ഏറെ നേരം തടഞ്ഞ് വെച്ചതിനുശേഷമാണ് വിട്ടയച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...