ളാഹയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വാഹനങ്ങളും വീടിന്‍റെ ഗേറ്റും തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ളാഹ ചെമ്പന്‍കരയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വാഹനങ്ങളും വീടിന്‍റെ ഗേറ്റും തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ആയിരുന്നു സംഭവം നടന്നത്. വീടിന്‍റെ മുന്നില്‍ വെച്ചിരുന്ന രണ്ട് സ്കൂട്ടറും സമീപത്തെ കൃഷിയും വീടിന്‍റെ മതിലും അടക്കം ആന തകര്‍ത്തിരുന്നു. രാത്രിയില്‍ ആളുകള്‍ ഉറക്കമായതിനാല്‍ സംഭവം പുലര്‍ച്ചെ നാല് മണിയോടെയാണ് ആളുകളുടെ ശ്രദ്ധയില്‍ പെടുന്നത്. രാത്രി 11 മണിക്ക് ശേഷമാകാം സംഭവം എന്നാണ് നാട്ടുകാര്‍ പറയുന്നത്. വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്ത ആന വീടിന്‍റെ മുറ്റത്ത് കൂടിയാണ് നടന്നു പോയത്. പ്രദേശത്ത് കാലങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് എതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

അടുത്ത കാലത്തായി പ്രദേശത്ത് കൈത കൃഷി തുടങ്ങിയതും കാട്ടാന ഇറങ്ങുന്നതിന് കാരണമായതായി ജനങ്ങള്‍ പറയുന്നു. ജനവാസ മേഖലയ്ക്ക് സമീപം കാടുപിടിച്ച് കിടക്കുന്ന ഭൂമിയും വന്യ ജീവികളുടെ ആക്രമണം വര്‍ധിപ്പിക്കുന്നു. ജയിച്ച് പോയ ജന പ്രതിനിധികള്‍ ആരും തന്നെ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആരും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാറില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ച് മടങ്ങുകയും ചെയ്തു. കഴിഞ്ഞയാഴ്ചയും പ്രദേശത്തെ പള്ളിയുടെ സമീപത്തും കാട്ടാന ഇറങ്ങിയിരുന്നു. ആനയിറങ്ങുന്ന ജനവാസ മേഖലയില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്തതും ജനങ്ങളില്‍ ഭീതി വര്‍ധിപ്പിക്കുന്നു. പ്രദേശത്തെ വനാതിര്‍ത്തിയില്‍ കിടങ്ങ് നിര്‍മ്മിച്ച് കാട്ടാന ശല്യം നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...