കോന്നി : കോന്നിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് വനപാലകര്‍ക്ക് പരുക്കേറ്റു. കുമ്മണ്ണൂര്‍ നോര്‍ത്ത് കുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഡി.വിനോദ്, ഫോറസ്റ്റ് വാച്ചര്‍ സിന്ധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആദിച്ചന്‍പാറ വനമേഖലയില്‍ വെച്ചാണ് സംഭവം നടന്നത്.
രാവിലെ ജോലിയുടെ ഭാഗമായി പോയ വനപാലക സംഘത്തിന് നേരേ ഒറ്റയാന്റെ ആക്രമണം ഉണ്ടാവുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ വനപാലക സംഘം ചിതറി ഓടിയെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് നേരേ പാഞ്ഞടുത്ത ഒറ്റയാന് സിന്ധുവിനെ തട്ടി നിലത്തിടുകയും കമ്പ് കൊണ്ട് വിനോദിനെ അടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ആനയുടെ ആക്രമണത്തില്‍ സിന്ധുവിന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. വിനോദിനും പരുക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.