തണ്ണിത്തോട് റോഡിൽ വിസ്മയം തീർത്ത് കാട്ടാനകൂട്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് റോഡിൽ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞതോടെ കാടിറങ്ങി എത്തുന്ന കാട്ടാനക്കൂട്ടങ്ങൾ കൗതുകമാകുന്നു. കഴിഞ്ഞ ദിവസം പകലാണ് അഞ്ചിലധികം വരുന്ന കാട്ടാനക്കൂട്ടം കാടിറങ്ങി തണ്ണിത്തോട് റോഡിൽ നിലയുറപ്പിച്ചത്. ആനത്താരയിൽ കൂടി ഇറങ്ങി വന്ന കാട്ടാനകൾ കല്ലാറ്റിൽ ഇറങ്ങി വെള്ളം കുടിച്ച ശേഷം കാട്ടിലേക്ക് കയറി പോവുകയായിരുന്നു എന്ന് യാത്രക്കാർ പറയുന്നു.

തണ്ണിത്തോട് റോഡിൽ ഈ സമയം കടന്ന് പോയ യാത്രക്കാരിൽ ചിലർ പകർത്തിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു. പേരുവാലിക്ക് സമീപം ആറ്റിൽ ഇറങ്ങി വെള്ളം കുടിച്ചതിന് ശേഷം ആനകൾ തിരികെ മടങ്ങുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുൻപും ആനക്കുട്ടിയുമായി സസൂഷ്മം പേരുവാലി ഭാഗത്ത്  റോഡ് മുറിച്ച് കടക്കുന്ന കാട്ടാനക്കൂട്ടം ജനങ്ങളിൽ കൗതുകമുണർത്തിയിരുന്നു. വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങൾ കുറഞ്ഞതോടെ കാട്ടാന, കുരങ്ങ്, പന്നി, മലയണ്ണാൻ, ഉടുമ്പ്, കാട്ടുകോഴി തുടങ്ങി നിരവധി വന്യജീവികൾ റോഡിലേക്ക് ഇറങ്ങി വരുന്നത് കാഴ്‌ച്ചക്കാരിൽ കൗതുകമുണർത്തുന്നുണ്ട്. എന്നാൽ രാത്രികാലങ്ങളിൽ വനഭാഗത്ത് കൂടി യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...

യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

0
കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ...