കലഞ്ഞൂര്‍ പഞ്ചായത്തിലെ വന്യജീവി ശല്യം പരിഹരിക്കണം ; പഞ്ചായത്ത് ഭരണ സമിതി വനം വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂര്‍: കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തില്‍ രൂക്ഷമാകുന്ന വന്യജീവി ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് നിവേദനം നല്‍കി. ഇഞ്ചപ്പാറ, അതിരുങ്കല്‍, കുളത്തുമണ്‍, തട്ടാക്കുടി, പാടം വാര്‍ഡുകളിലെ തിടി, പൂമരുതിക്കുഴി, കാരയ്ക്കാക്കുഴി, രാക്ഷസന്‍പാറ മേഖലകളില്‍ നിരന്തരമായി പുലി ഇറങ്ങുകയും വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്തിരുന്നു. ഈ മേഖലകളില്‍ കൂടുതല്‍ പുലികൂടുകള്‍ സ്ഥാപിക്കണം. കൂടാതെ ഈ പ്രദേശങ്ങളില്‍ കാട്ടാനയുടെ ആക്രമണവും വര്‍ധിച്ച് വരികയാണ്. ഈ ഭാഗത്തെ ജനവാസ മേഖലയില്‍ അടുത്തിടെയായി കാട്ടാനക്കൂട്ടം ഇറങ്ങി വലിയ തോതില്‍ കാര്‍ഷീക വിളകള്‍ നശിപ്പിക്കുന്ന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രദേശത്ത് രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വന്യ മൃഗങ്ങളുടെ ശല്യം കൂടുതലുള്ള പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് വാഹന സൗകര്യം അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടിട്ടുണ്ടെന്നും ഭരണ സമിതി അറിയിച്ചു. പ്രശ്നം പരിഹരിക്കാന്‍ മേഖല തലത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ്‌, സ്റ്റാന്‍റിഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സജീവ്‌ റാവുത്തര്‍, പ്രസന്നകുമാരി എസ്., ഗ്രാമ പഞ്ചായത്ത് അംഗം വിഷ്ണു കൃഷ്ണപുരം എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...