അഡ്വക്കറ്റ് ഹാരിസ് ബീരാൻ ലീഗിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥികുമോ? ; തീരുമാനം ഇന്നറിയാം…

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അഡ്വക്കറ്റ് ഹാരിസ് ബീരാൻ ലീഗിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥികുമോ എന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. തിരുവനന്തപുരത്ത് ചേരുന്ന ലീഗ് നേതൃയോഗത്തിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പി എം എ സലാമിനോ ഏതെങ്കിലും യൂത്ത് ലീഗ് നേതാവിനോ നൽകുമെന്ന് കരുതിയ രാജ്യസഭാ സീറ്റാണ് കെ എം സി സി ദില്ലി ഘടകം ഭാരവാഹിയായ അഡ്വക്കേറ്റ് ഹാരിസ് ബിരാന് നൽകാൻ പാണക്കാട് സാദിക്കലി തങ്ങൾ തീരുമാനിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിയും പി എം എ സലാമുമടക്കമുള്ളവ‍ർ ഇക്കാര്യത്തിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും തീരുമാനത്തിൽ തങ്ങൾ ഉറച്ചുനിൽക്കുകയാണെന്നാണ് സൂചന. മറ്റു നേതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താകും ഇക്കാര്യത്തിലെ അന്തിമ തീരുമാനം. ഭൂരിപക്ഷം നേതാക്കളും തങ്ങളുടെ തീരുമാനത്തെ അനുകൂലിക്കുന്ന സാഹചര്യത്തിൽ തീരുമാനം മാറാൻ ഇടയില്ല

സുപ്രീംകോടതിയില്‍ പാർടിയുമായി ബന്ധപ്പെട്ട കേസുകൾ ഏകോപിപ്പിച്ച് നടത്തുന്നത് വഴിയാണ് ഹാരിസ് ലീഗിലെ ബന്ധം ദൃഢമാക്കിയത്. മുൻ അഡീഷണൽ അഡ്വക്കറ്റ് ജനറൽ ബീരാന്‍റെ മകനാണ് ഹാരിസ്. കെ എം സി സി ദില്ലി ഘടകം അധ്യക്ഷൻ എന്ന ചുമതല കുറച്ചുകാലമായി വഹിക്കുന്നുമുണ്ട്. എന്നാൽ സജീവ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കാത്ത ഒരാളെ പരിഗണിക്കുന്നതിലാണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്ക് വിയോജിപ്പുള്ളത്. ഒരു പ്രമുഖ പ്രവാസി വ്യവസായി അടക്കം ഹാരിസിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി എന്നാണ് ലീഗിലെ അടക്കം പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...