പാർട്ടി പറഞ്ഞാൽ ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും : എം എം മണി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി എം എം മണി. പാർട്ടി തീരുമാനത്തിന് വിധേയനായിരിക്കുമെന്നും വികസന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പറഞ്ഞാൽ ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും. അതല്ല, മറ്റൊരാളെയാണ് പാർട്ടി നിശ്ചയിക്കുന്നതെങ്കിൽ ആ സ്ഥാനാർത്ഥിയുടെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം.എൽ.എ പണി നോക്കി പാർട്ടിയിൽ വന്ന ആളല്ല താൻ. പാർലമെന്ററി രംഗത്തേക്ക് വരുന്നതിന് എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ പാർട്ടി പ്രവർത്തനത്തിൽ സജീവമായ ആളാണെന്നും മണിയാശാൻ ഓർമ്മിപ്പിച്ചു. ഉടുമ്പൻചോലയിൽ നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഇടുക്കിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുള്ള എംഎം മണി പാര്‍ട്ടി പറഞ്ഞ് മത്സര രംഗത്തുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...

വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല ; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി, കേന്ദ്ര നിർദേശം...

0
കൊച്ചി : സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി....

ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്​ച ചർച്ച ; ഹോർമുസ്​ തുറക്കാൻ വഴിയൊരുങ്ങുമോ

0
മസ്കത്ത്​: സംഘർഷാത്​മകമായി തുടരുന്ന പശ്​ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ്​ രാജ്യങ്ങളും...