ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടർന്ന് സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തും ; ചാണ്ടി ഉമ്മൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

മനാമ : ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടർന്ന് സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പുതുപ്പള്ളി എംഎൽഎആയി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ബഹ്‌റൈനിൽ എത്തിച്ചേർന്ന ചാണ്ടി ഉമ്മന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നൽകിയ സ്വീകരണ സമ്മേളത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിൽ സംശുദ്ധ പൊതുപ്രവർത്തനം നടത്തുകയും പാവങ്ങളെ കരുതുവാൻ വേണ്ടി ഉമ്മൻ ചാണ്ടി നടത്തിയ പ്രവർത്തനങ്ങൾ കൊണ്ട് ആയിരിക്കും അടുത്ത തലമുറ ഉമ്മൻ‌ചാണ്ടിയെ സ്മരിക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സ്വീകരണ സമ്മേളനം ഒഐസിസി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ജനഹൃദയങ്ങളിൽ എക്കാലവും ജീവിക്കുന്ന ഉമ്മൻ ചാണ്ടിക്ക് പ്രവാസി സമൂഹത്തോട് പ്രത്യേക സ്നേഹവും താല്പര്യവും ഉണ്ടായിരുന്നു. ആ പാത പിന്തുടർന്ന് ജനപ്രതിനിധി ആയി തിരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മനും ഉണ്ടാവണം എന്നും പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കാനും അവക്ക് പ്രതിവിധി ഉണ്ടാക്കുവാനും ചാണ്ടി ഉമ്മനും സാധിക്കട്ടെ എന്നും രാജു കല്ലും പുറം പറഞ്ഞു.

ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് ബോബി പാറയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സംഘടന ജനറൽ സെക്രട്ടറി മനു മാത്യു സ്വാഗതവും ട്രഷറർ ലത്തീഫ് ആയംചേരി നന്ദിയും പറഞ്ഞു. യോഗത്തിൽ കേരള സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ്സ് കാരയ്ക്കൽ, എ ഐ സി സി നേതാക്കൻമാരായ അഡ്വ.ആരോ പ്രസാദ്, ഡോ. ശരവണകുമാർ, ഒഐസിസി തിരുവനന്തപുരം ജില്ലാകമ്മറ്റി മുൻ പ്രസിഡൻ്റ് രാജേഷ് മുല്ലശ്ശേരി എന്നിവർ സംസാരിച്ചു. യോഗത്തിന് ഒഐസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം എസ്, ജീസൺ ജോർജ്, ജേക്കബ് തേക്ക് തോട്, പ്രദീപ് മേപ്പയൂർ, നാഷണൽ കമ്മറ്റി വൈസ് പ്രസിഡൻ്റ്മാരായ ജവാദ് വക്കം, സുമേഷ് ആനേരി, സിൻസൺ ചാക്കോ, അഡ്വ.ഷാജി സാമൂവൽ, നസീം തൊടിയൂർ, ചെമ്പൻ ജലാൽ, ദേശീയ സെക്രട്ടറിമാരയ നെൽസൺ വർഗ്ഗീസ്സ്, ജോണി താമരശ്ശേരി, ജോയ് ചുനക്കര, വിനോദ് ഡാനിയേൽ, സിബി തോമസ്സ്, ജില്ലാ പ്രസിഡൻ്റ് മാരായ സന്തോഷ് നായർ, അലക്സ് മഠത്തിൽ, മോഹൻ കുമാർ, ഷിജു പുന്നവേലി, ജലീൽ മുല്ലപ്പള്ളി, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, സുരേഷ് പൂണ്ടൂർ, ഐവൈസി ചെയർമാൻ നിസ്സാർ കുന്നംകുളത്തിങ്കൽ, വനിതാ വിഭാഗം പ്രസിഡൻ്റ് മിനി റോയ്, ജില്ലാ സെക്രട്ടറിമാരായ ഷാജി പൊഴിയൂർ, ബൈജു ചെന്നിത്തല, രഞ്ജിത്ത് പടിക്കൽ, നിജിൽ രമേഷ് എന്നിവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ പാമ്പ് കടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു

0
ദമ്മാം: കിഴക്കന്‍ സൗദിയിലെ ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം 160...

വാഹന മോഡിഫിക്കേഷൻ : മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അതിന് അനുമതി നൽകാനോ...

സംസ്ഥാനത്ത് ഇന്നും മഴ തുടരും : ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ;...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു ശക്തമായ മഴ തുടരും. ഏഴു ജില്ലകളില്‍...

സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡുകാരിൽ 86,000 പേർ പുറത്തേക്ക് ; കണ്ടെത്തിയത് എഐ 

0
കൊച്ചി : ഈ വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചവരിൽനിന്ന്‌ മുൻഗണനാ റേഷൻ...