അമിത ചാർജ് ; അന്തർ സംസ്ഥാന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമിത ചാർജ് ഈടാക്കുന്ന അന്തർ സംസ്ഥാന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. അമിത ചാർജ് ഈടാക്കുന്ന ബസുകളെ നിയന്ത്രിക്കും. യാത്രക്കാരെ ബാധിക്കുമെന്ന ആശങ്ക കൊണ്ടാണ് കർശന നടപടി എടുക്കാത്തതെന്നും മന്ത്രി പറഞ്ഞു. പരിധിക്ക് അപ്പുറത്തേക്ക് ചൂഷണം നടത്തിയാൽ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു, ചെന്നൈ റൂട്ടുകളിൽ ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെയാണ് വർദ്ധന. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ നിയമമില്ലാത്തതാണ് ടൂറിസ്റ്റ് ബസ് ഉടമകൾക്ക് തുണയാകുന്നത്. ഉത്സവകാലങ്ങളിലെ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകളുടെ പതിവ് കൊള്ളക്ക് ഈ തവണയും മാറ്റമില്ല. ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഇരുട്ടടിയാണ് ടിക്കറ്റ് നിരക്കിലെ ഈ വർദ്ധന.

റെയിൽവേക്കെതിരെയും മന്ത്രി ആന്റണി രാജു രംഗത്തെത്തി. ബാംഗ്ലൂർ-ചെന്നൈ റൂട്ടുകളിലെ യാത്രാ പ്രശ്നത്തിൽ റെയിൽവേയുടേത് കുറ്റകരമായ അനാസ്ഥയാണ്. ഉത്സവകാലങ്ങളിൽ റെയിൽവെ സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തുന്നില്ല. ചില ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കുന്നില്ല. റെയിൽവേ കൃത്യമായി ടിക്കറ്റ് ലഭ്യമാക്കുന്നില്ല. ഈ കാര്യം ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രിക്ക് കത്ത് അയയ്ക്കും. കെഎസ്ആർടിസി സ്വിഫ്റ്റ് ഇടപെടലാണ് യാത്രക്കാർക്ക് ആശ്വാസം. നാളെ മുതൽ ബംഗളൂരുവിലേക്ക് രണ്ട് ഹൈബ്രിഡ് ബസുകൾ ഓടി തുടങ്ങും. ഒരു എസി, ഒരു നോൺ എസി ബസ് ആണ് ഓടിക്കുക. അന്തർ സംസ്ഥാന റൂട്ടുകളിൽ കൂടുതൽ സ്വിഫ്റ്റ് ബസുകൾ ഓടിക്കും. കെഎസ്ആർടിസിക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുന്നതിന് പരിമിതിയുണ്ട്. ആവശ്യത്തിന് വണ്ടികൾ ഇല്ലാത്തതാണ് പ്രശ്നമെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...