തിരുവനന്തപുരം : തലസ്ഥാനത്തെ യുദ്ധക്കളമാക്കിയ യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാർച്ചിന് പിന്നാലെ ഇന്ന് കെ എസ് യുവും പ്രതിഷേധവുമായി എത്തുന്നു. നവ കേരള സദസ്സിനെതിരെയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടെ പോലീസും സി പി എം പ്രവർത്തകരും നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് തലസ്ഥാനത്ത് കെ എസ് യു ഇന്ന് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. പോലീസ് പിണറായിയുടെ അടിമക്കൂട്ടം എന്നാരോപിപ്പ് ഡി ജി പി ഓഫീസിലേക്കാണ് കെ എസ് യു പ്രതിഷേധം നടത്തുക. കേരളത്തിലെ പോലീസ് പിണറായിയുടെ അടിമക്കൂട്ടമാവുമ്പോൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് കടമയാണെന്നും എല്ലാ പ്രവർത്തകരും ഡി ജി പി ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ചിൽ പങ്കെടുക്കണമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഫേസ്ബുക്കിലൂടെ അഭ്യർഥിച്ചിട്ടുണ്ട്. ഇന്നലെ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ച് അക്രമാസക്തമായ സാഹചര്യത്തിൽ തലസ്ഥാനം ഇന്നും യുദ്ധക്കളമാകുമോ എന്നതാണ് കണ്ടറിയേണ്ടത്. ഇന്നലത്തെ പോലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസും പ്രതിഷേധ മാർച്ച് നടത്താൻ സാധ്യതയുള്ളതിനാൽ ശക്തമായ സുരക്ഷയാകും തലസ്ഥാനത്ത് ഒരുക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























