തമിഴ്‍നാട്ടിൽ ഉദയനിധി ഉപമുഖമന്ത്രിയാകുമോ? ; അഭ്യൂഹങ്ങൾ ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഡിഎംകെ നേതാവും കായിക മന്ത്രിയുമായ ഉദയനിധിയെ വൈകാതെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്ന് അഭ്യൂഹം. ഡിഎംകെ നേതാക്കൾക്കിടയിൽ ഇക്കാര്യം വ്യാപകമായി പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഫെബ്രുവരിയിൽ എംകെ സ്റ്റാലിൻ വിദേശയാത്ര നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം ഡിഎംകെ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതിന് മുമ്പായി ഉദയനിധി സ്റ്റാലിൻ ഡെപ്യൂട്ടി സിഎം സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. ജനുവരി 21-ന് സേലത്ത് ചേരുന്ന പാർട്ടിയുടെ യൂത്ത് വിങ് യോഗത്തിന് ശേഷം ലോക്സഭ തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

അങ്ങനെയെങ്കിൽ എംഎൽഎ ആയി രണ്ടര വർഷം പിന്നിടുമ്പോഴാണ് മന്ത്രിസഭയിൽ രണ്ടാമൻ ആകാൻ ഉദയനിധി സ്റ്റാലിന് കളമൊരുങ്ങുന്നത്. ലോക്സഭ തെരെഞ്ഞെടുപ്പെടുപ്പിന് ശേഷം സ്റ്റാലിന്റെമകൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന പ്രചാരണം.
വിദേശയാത്രക്ക് പോകും മുൻപ് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഡിഎംകെയ്ക്കുള്ളിൽ ഇപ്പോഴത്തെ അടക്കംപറച്ചിൽ. 21ന് സേലത്തു തുടങ്ങുന്ന ഡിഎംകെയുവജന വിഭാഗം സമ്മേളനം ഇതിനുള്ള കളമൊരുക്കിയേക്കും. പ്രതിപക്ഷം ദുർബലമായിരിക്കുന്ന അവസരം നഷ്ടമാക്കരുതെന്നാണ് ഉദയനിധിയുടെ സ്ഥാനക്കയറ്റത്തിനായി വാദിക്കുന്നവരുടെ അഭിപ്രായം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...