നീലലോഹിത ദാസിനു ജന്മദിനാശംസയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര : പഴയ ചങ്ങാതിയും മുന്‍ മന്ത്രിയുമായ എ.നീലലോഹിത ദാസിനു ജന്മദിനാശംസയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നെല്ലിമൂട് കഴിവൂര്‍ ശ്രീപുരത്തെ മുന്‍ മന്ത്രിയുടെ വസതിയില്‍ എത്തിയാണ് ഗവര്‍ണര്‍ ജന്മദിനാശംസ അറിയിച്ചത്. ഒന്നര മണിക്കൂര്‍ അദ്ദേഹം അവിടെ ചെലവവിട്ടു. ഒരുമിച്ചിരുന്ന് ഓണസദ്യയും കഴിച്ച ശേഷമാണു ഗവര്‍ണര്‍ മടങ്ങിയത്.

നാലു ദശാബ്ദങ്ങള്‍ക്കു മുന്‍പ് ഒരേ പാര്‍ട്ടിയുടെ എംപിമാരായിരുന്നു ആരിഫ് മുഹമ്മദ് ഖാനും നീലലോഹിത ദാസും. നല്ല ചങ്ങാതിമാരായിരുന്ന ഇവര്‍ പിന്നീട് വിരുദ്ധ ചേരികളില്‍ ചേക്കേറിയെങ്കിലും സൗഹൃദം ഉപേക്ഷിച്ചിരുന്നില്ല. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് ഗവര്‍ണര്‍ എത്തിയത്. നീലലോഹിത ദാസിന്റെ ഭാര്യയും മുന്‍ എം.എല്‍.എയുമായ ജമീല പ്രകാശവും മകള്‍ ദീപ്തി കുടുംബാംഗങ്ങളായ ഡോ.സുമേഷ്, ഭദ്ര, ചിത്രന്‍ തുടങ്ങിയവരും ജനതാദള്‍ എസ് ജില്ലാ സെക്രട്ടറി വി.സുധാകരനും ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. ഓണ നാളില്‍ വീട്ടിലെത്തിയ പ്രത്യേക അതിഥിക്ക് ഓണക്കോടിയും നല്‍കിയാണ് യാത്രയാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...