നിയമന ശുപാർശ നൽകിയിട്ട് ഒരു വർഷം ; ഡോക്ടർമാരുടെ ഒഴിവ് നികത്താതെ ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ്  വ്യാപനം രൂക്ഷമാകുമ്പോഴും ഡോക്ടർമാരുടെ ഒഴിവുകൾ നികത്താതെ ആരോഗ്യ വകുപ്പ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലും,  ജില്ലാ ആശുപത്രികളിലടക്കം അസി. സർജന്മാരുടെ ഒഴിവുകൾ നികത്തുന്നില്ല. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമന ശുപാർശ നൽകിയിട്ട് ഒരു വർഷമാകുന്നു.

2020 സെപ്റ്റംബറിലാണ് അസി. സർജൻമാരുടെ ഒഴിവിലേക്ക് പിഎസ്‍സി പരീക്ഷ നടത്തിയത്. കൊവിഡ് സാഹചര്യം പരിഗണിച്ച് ഉടൻ നിയമനം ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയതാണ്. പക്ഷെ 1800 പേരുടെ പ്രധാന റാങ്ക് ലിസ്റ്റിൽ നിന്ന് 38 പേർക്ക് മാത്രമാണ് ഇതുവരെ നിയമനം കിട്ടിയത്. പിഎച്ച്സിക‌ൾ, കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയപ്പോ‌ൾ മതിയായ ഡോക്ടർമാരെ നിയമിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ താൽകാലികക്കാരെ നിയമിച്ചാണ് ഇപ്പോൾ സംസ്ഥാനത്തെ പല ആശുപത്രിക‌ളും മുന്നോട്ടുകൊണ്ടുപോകുന്നത്.

കഴിഞ്ഞ കൊല്ലം ഫിബ്രുവരിയിൽ, ഡോക്ടർമാരുടെ 300 ലധികം പുതിയ തസ്തികകൾ രൂപീകരിച്ചിരുന്നു. എന്നാൽ, സാമ്പത്തിക ഞെരുക്കം പറഞ്ഞ് ധനവകുപ്പ് ഉടക്കിട്ടു. ഇതോടെ നിയമനം വഴിമുട്ടി. ഈ കൊവിഡ് കാലത്തെങ്കിലും സർക്കാർ ഒഴിവുകൾ നികത്തുമെന്ന് പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥിക‌ൾ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...