നെന്മാറ ഇരട്ടകൊലപാതക കേസിലെ വിചാരണക്കിടെ കൂറുമാറി സാക്ഷികൾ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നെന്മാറ ഇരട്ടകൊലപാതക കേസിലെ വിചാരണക്കിടെ കൂറുമാറി സാക്ഷികൾ. പ്രധാന സാക്ഷികൾ ആയ ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണനും ഭാര്യയും അയൽവാസിയുമാണ് കോടതിയിൽ മൊഴിമാറ്റിയത്. ഇവര്‍ കൂറ് മാറിയതായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. 2025 ജനുവരി 27നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുണ്ടായത്. കൊലപാതകകേസിൽ ജാമ്യത്തിൽ ഇറങ്ങിയ ചെന്താമര മറ്റു രണ്ടു പേരുകൂടെ ജീവനെടുത്തു. പോത്തുണ്ടി ബോയെൻ നഗർ സ്വദേശികളായ സുധാകരനും അമ്മ ലക്ഷ്മിയും ചെന്താമരയുടെ വെട്ടേറ്റു വീട്ടു മുറ്റത്ത് പിടഞ്ഞു മരിച്ചു. മലയാളി നടുങ്ങിയ നെന്മാറ ഇരട്ടകൊലപാതകം. കേരളം കണ്ട ക്രൂര കൊലപാതകങ്ങളിൽ ഒന്ന് നടന്നു ഒരുവർഷം പിന്നിടുമ്പോൾ ആണ് പ്രധാന സാക്ഷികളുടെ കൂറ് മാറ്റം.

പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്. പല സാക്ഷികളും കേസിൽ ചെന്താമരയ്ക്കെതിരെ കോടതിയിൽ മൊഴി നൽകി. ഇതിനിടെയാണ് മൂന്ന് പ്രധാന സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയത്. ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണനാണ് മൊഴിമാറ്റിയ സാക്ഷികളിൽ പ്രധാനി. കൊലപാതകം നടത്തുന്നതിന്റെ തലേ ദിവസം ചെന്താമര തന്നെ വിളിച്ചിരുന്നതായാണ് രാധാകൃഷ്ണന്‍ പോലീസിനോട് പറഞ്ഞത്. ചെന്താമര സുധാകരനെ കൊന്ന് ജയിലിൽ പോകുമെന്ന് പറഞ്ഞതായും രാധാകൃഷ്ണൻ പോലീസിന് മൊഴി നൽകിയിരുന്നു. പക്ഷെ കോടതിയിൽ എത്തിയപ്പോൾ രാധാകൃഷ്ണന്‍ മൊഴിമാറ്റി. കൊലപാതകത്തിന്റെ തലേ ദിവസം ചെന്താമര വിളിച്ചിട്ടില്ലെന്നാണ് കോടതിയിൽ പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...