ഏഥറിന്‍റെ കുറഞ്ഞ വിലയിലുള്ള ഇ – സ്‌കൂട്ടര്‍ ഹൈ റേഞ്ച് ആകുന്നു

For full experience, Download our mobile application:
Get it on Google Play

ഏതൊരു ഇവി പ്രേമിയും ആഗ്രഹിക്കുന്നത് കുറഞ്ഞ വിലയും കൂടുതല്‍ റേഞ്ചുമുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്ന് സ്വന്തമാക്കാനായിരിക്കും. ഈ പ്രത്യേകതകളോടെ ഓല ഇലക്ട്രിക് സ്വാതന്ത്ര്യദിനത്തില്‍ പുതിയ S1X റേഞ്ച് ഇവികള്‍ പുറത്തിറക്കിയിരുന്നു. 4 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചാണ് ഓല S1X+ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങുന്നത്. ഇതുവരെ ഡെലിവറി ആരംഭിച്ചിട്ടില്ലെങ്കിലും ഓലയുടെ പുത്തന്‍ ലോഞ്ചുകള്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ഈ സാഹചര്യത്തില്‍ വലിയ ബാറ്ററി പായ്ക്ക് സജ്ജീകരിച്ച ഏഥര്‍ 450S HR എന്ന പുത്തന്‍ മോഡലിലൂടെ ഓല S1X+ ഇവിയുടെ എതിരാളിയായി കളത്തിലിറക്കാനുള്ള പ്ലാനിലാണ് ഏഥര്‍ എനര്‍ജി. കമ്പനി തങ്ങളുടെ നിലവിലെ ഏറ്റവും താങ്ങാനാകുന്ന മോഡലായ 450S ഇലക്ട്രിക് സ്‌കൂട്ടറില്‍ 2.9 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്.

അതേസമയം മുന്‍നിര മോഡലായ ഏഥര്‍ 450X 2.9 kWh നും 3.7 kWh നും ഇടയിലുള്ള ബാറ്ററി പായ്ക്ക് ചോയ്സുകളില്‍ വാങ്ങാന്‍ സാധിക്കും. 450S ഇവിയിലും ഇതേ പാത പിന്തുടരാനാണ് സാധ്യത. ‘ഹൈ റേഞ്ച്’ അല്ലെങ്കില്‍ ‘ഹയര്‍ റേഞ്ച്’ എന്നാണ് ഏഥര്‍ 450S HR-ലെ ‘HR’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പുതിയ ഹോമോലോഗേഷന്‍ രേഖകള്‍ അനുസരിച്ച് നിലവിലുള്ള മോഡലുകളില്‍ നിന്ന് വലിപ്പത്തില്‍ യാതൊരു മാറ്റവുമില്ല. ഏഥര്‍ 450S HR-ന് 1837 mm നീളവും 739 mm വീതിയും 1114 mm ഉയരവും 1296 mm വീല്‍ബേസും ഉണ്ട്. മറ്റ് ഏതര്‍ സ്‌കൂട്ടറുകളുടേതിന് സമാനമായി 243 കിലോ ഭാരമാണ് ഇതിനുള്ളത്. ഫീച്ചറുകളുടെ കാര്യത്തില്‍ വരാനിരിക്കുന്ന നിലവിലെ 450S ഇവിയുമായി സാമ്യത പുലര്‍ത്തും.

അങ്ങനെ വരുമ്പോള്‍ കിടിലന്‍ ഫീച്ചറുകളും ടെക്‌നോളജിയും ഉള്‍ക്കൊള്ളുന്ന 7 ഇഞ്ച് TFT ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നഷ്ടമാകും. അതേസമയം സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ബ്ലൂടൂത്ത് എന്നിവയെ പിന്തുണയ്ക്കുന്ന 7 ഇഞ്ച് ഡീപ്‌വ്യു നോണ്‍ ടച്ച് ഡിസ്‌പ്ലേ ആയിരിക്കും ലഭിക്കുക. ഏഥര്‍ 450S HR ഒരുതവണ ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏഥറിന്റെ മുന്‍നിര മോഡലായ 450X-ന്റെ മൂന്നാം തലമുറ പതിപ്പിനേക്കാള്‍ കൂടുതല്‍ റേഞ്ച് ഇതിന് ലഭിക്കുമെന്നാണ് അവകാശവാദം.

3.7 kWh ബാറ്ററി സജ്ജീകരിച്ച ഏഥര്‍ 450X ജെന്‍ 3-യേക്കാള്‍ 10 കിലോമീറ്റര്‍ കൂടുതലാണ് ഏഥര്‍ 420S HR-ന്റെ ക്ലെയിം ചെയ്ത റേഞ്ച്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ഫുള്‍ ചാര്‍ജില്‍ 110 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. HR പതിപ്പിനെ ഏഥര്‍ 450S മോഡലുമായി തട്ടിച്ച് നോക്കുമ്പോള്‍ റേഞ്ചിന്റെ കാര്യത്തില്‍ വലിയ അന്തരം കാണാം. HR പതിപ്പിന് 450S മോഡലിനേക്കാള്‍ 41 കി.മീ ക്ലെയിമ്ഡ് റേഞ്ചും 20 കി.മീ ട്രൂറേഞ്ചും കൂടുതല്‍ പറയുന്നു. നിക്കല്‍, കോബാള്‍ട്ട് അടിസ്ഥാനമാക്കിയുള്ള ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ആയിരിക്കും പുതിയ മോഡലിന് ലഭിക്കുകയെന്നാണ് ഹേമോലോഗേഷന്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. 3 ഫേസ് PMS മോട്ടോറില്‍ നിന്നായിരിക്കും പവര്‍ എടുക്കുക. സ്പോര്‍ട്സ് മോഡില്‍ 5.4 kW വരെ പീക്ക് പവര്‍ (7.24 bhp)പുറപ്പെടുവിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും ഇത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...