വനിതാ കൃഷി ഓഫീസർക്ക് ഓഫീസില്‍ വെച്ച് മര്‍ദനം; ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് തരൂര്‍ കൃഷിഭവനില്‍ വനിതാ കൃഷി ഓഫീസര്‍ റാണി ഉണ്ണിത്താനെ ഓഫീസില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കരിങ്കുളങ്ങര സ്വദേശി മോഹനനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കൃത്യ സമയത്തിനും മുന്‍പ് ഓഫീസിലെത്തിയ ഉദ്യോഗസ്ഥ മറ്റ് രണ്ട് പേരുടെ നെല്ല് സംഭരണം സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കുന്നതിനിടയിലാണ് മോഹനനന്‍ ഓഫീസിലെത്തുന്നത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ആവശ്യപ്പെട്ടാണ് പ്രതി കൃഷി ഓഫീസില്‍ എത്തിയത്. കൃഷി ഓഫീസ് വഴിയല്ല കാര്‍ഡിന്റെ വിതരണമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞതോടെ പ്രതി പ്രകോപിതനാവുകയും ഓഫീസറെ അസഭ്യം പറയുകയും മൂക്കിന് ഇടിക്കുകയും ചെയ്തു.

മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് കൃഷി ഓഫീസറെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാള്‍ ഓഫീസിന് പുറത്ത് നില്‍ക്കുന്നത് കണ്ടിരുന്നു. എന്നാല്‍ ആക്രമണത്തിന് തയ്യാറായി എത്തിയതാണെന്ന നിരീക്ഷണം ഇല്ലായിരുന്നുവെന്നാണ് തരൂർ പഞ്ചായത്ത് അംഗം ചെന്താമരാക്ഷന്‍ പറയുന്നത്. തെറിവിളിക്കും ആക്രമണത്തിന് ശേഷവും ഇയാള്‍ ഓഫീസിന് പുറത്ത് തന്നെ നിൽക്കുകയായിരുന്നുവെന്നും ചെന്താമരാക്ഷന്‍ പറയുന്നു. സംഭവത്തില്‍ കെജിഒഎഫ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. സംഭവത്തിൽ കൃഷി ഡയറക്ടറേറ്റിനു മുന്നിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...