തിരുവനന്തപുരം വർക്കലയിൽ അഞ്ച് കിലോ ക‌ഞ്ചാവുമായി യുവതി പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ അഞ്ച് കിലോ ക‌ഞ്ചാവുമായി യുവതി പോലീസ് പിടിയിൽ. അയിരൂർ കൊച്ചുപാരിപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ചിഞ്ചുവിനെയാണ് റൂറൽ ഡാൻസാഫ് സംഘം വീട് വളഞ്ഞ് പിടികൂടിയത്. യുവതിയുടെ ആൺ സുഹൃത്ത് 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ കോയമ്പത്തൂർ ജയിലിലാണ്. അയിരൂർ കൊച്ചുപാരിപ്പള്ളിമുക്കിൽ 1 വർഷമായി വാടകയ്ക്ക് താമസിച്ചാണ് ചി‌ഞ്ചു ക‌ഞ്ചാവ് ഇടപാടുകൾ നടത്തുന്നത്. റൂറൽ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെ പോലീസ് വീട് വളയുകയായിരുന്നു. പരിശോധനയിൽ അഞ്ച് കിലോയിലേറെ കഞ്ചാവും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 12,000 രൂപയും പോലീസ് കണ്ടെടുത്തു.

കിടപ്പുമുറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ക‌ഞ്ചാവ്. ഇവരുടെ സുഹൃത്ത് രാജേഷ് 26 കിലോ ക‌ഞ്ചാവ് കടത്തിയതിന് തമിഴ്നാട് പോലീസ് പിടികൂടി ജയിലിലാണ്. ആദ്യ വിവാഹം വേർപെടുത്തിയാണ് രാജേഷിനൊപ്പം യുവതി താമതിക്കുന്നത്. പോലീസ് കഞ്ചാവ് ശേഖരം കണ്ടെടുക്കുന്ന സമയത്ത് വീട്ടിൽ പ്രതിയുടെ സഹോദരിയായ പഞ്ചായത്ത് അംഗവും ഉണ്ടായിരുന്നു. എന്നാൽ പോലീസ് കേസില്‍ ഇവരെ പ്രതി ചേർത്തിട്ടില്ല. തുടർന്നുള്ള അന്വേഷണത്തിൽ സഹോദരിക്കും ലഹരിയിടുകളിൽ ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...