തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് വീണ സ്ത്രീയ്ക്കും കുഞ്ഞിനും രണ്ടാം ജന്മം

For full experience, Download our mobile application:
Get it on Google Play

കടലൂര്‍ : തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് വീണ സ്ത്രീയ്ക്കും കുഞ്ഞിനും രണ്ടാം ജന്മം. മരണത്തെ മുഖാമുഖം കണ്ട ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കടലൂര്‍ ജില്ലയിലെ തിരക്കേറിയ റോഡിലാണ് സംഭവം. സമീപത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പണ്രുട്ടിയില്‍ നിന്ന് കടലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് യുവതിയും കുഞ്ഞും വീണത്. നെല്ലിക്കുപ്പത്തിന് സമീപം അതിവേഗത്തില്‍ വന്ന ബസ് പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. ബസിലെ വാതിലിന് സമീപം കുട്ടിയുമായി ഇരിക്കുകയായിരുന്ന യുവതി. ഇരുവരും റോഡിലേക്ക് തെറിച്ച് വീണതോടെ ബസ് പെട്ടെന്ന് നിര്‍ത്തി. സംഭവം കണ്ട് സഹായത്തിനായി ആളുകള്‍ ഓടിയെത്തുന്നത് വീഡിയോയില്‍ കാണാം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതുവരെ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

0
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്...

കോഴിക്കോട്ട് റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 219 ഉദ്യോഗസ്ഥരെയാണ്...

തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു

0
കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു. ഇന്ന്...

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം...

0
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ...