ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചു ; ഡ്രൈവിംഗ് സ്‌കൂൾ ഉടമയുടെ മകനെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

പറവൂര്‍ : ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ച ഡ്രൈവിംഗ് സ്‌കൂൾ ഉടമയുടെ മകനെതിരെ നടപടി. ശനിയാഴ്ച നോര്‍ത്ത് പറവൂരിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലാണ് സംഭവം നടന്നത്. മിനി ഡ്രൈവിംഗ് സ്‌കൂൾ ഉടമ ജോയിയുടെ മകൻ മിഥുന്‍ ജോയിയാണ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ച് നടന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഡ്രൈവിംഗ് ടെസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ ഇയാളെ വിളിച്ച് വരുത്തി താക്കീത് ചെയ്തു. ഇതോടെ മിഥുന്‍ ഉദ്യോഗസ്ഥനെതിരെ തട്ടിക്കയറുകയായിരുന്നു. ഇതോടെ മിഥുൻ ജോയ്ക്ക് എതിരെ ഉദ്യോഗസ്ഥൻ നോർത്ത് പറവൂർ പോലീസിൽ പരാതി നല്‍കി. മോട്ടോർ വാഹന വകുപ്പിന്‍റെ ഉടമസ്ഥതയിൽ എടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രയിനിംഗ് സെന്ററിൽ നടക്കുന്ന ക്ലാസ്സിൽ പങ്കെടുക്കാൻ മിഥുന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് കഴിഞ്ഞ് എറണാകുളം ഗവണ്മെന്റ് ഹോസ്പിറ്റലിലെ ട്രോമാ കെയർ ക്യാഷ്വാലിറ്റി ഡ്യൂട്ടിയും മിഥുന്‍ നിര്‍ബന്ധമായി ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എടപ്പാളിലെ ക്ലാസ് കഴിഞ്ഞ് സർട്ടിഫിക്കറ്റ് ആയി വരുന്നത് വരെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലോ ടെസ്റ്റ് നടക്കുന്ന റോഡിലോ പ്രവേശിക്കരുതെന്നും ഇയാള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...