ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

ചൈന : ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കമായി. അഞ്ച് ദിവസത്തെ പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ആദ്യ സെക്ഷനില്‍ പ്രസിഡന്റ് ഷി ജിന്‍പിംഗ് സംസാരിച്ചു. നിലവിലെ ഭരണത്തെ അദ്ദേഹം പ്രശംസിക്കുകയും രാജ്യത്തിന്‍റെ കോവിഡ് പ്രതിരോധ നയങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. നിലവിലെ പാര്‍ട്ടി തലവനും ചൈനീസ് പ്രസിഡന്റുമായ ഷീ ചിന്‍ പിങ്ങിന്‍റെ അധികാരം കൂടുതല്‍ ശക്തമാക്കുന്നതിന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകും.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും ഷീ ചിന്‍ പിങ്ങ് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതതയാണുള്ളത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കോണ്‍ഗ്രസിന്‍റെ ആദ്യ ദിവസത്തെ സെക്ഷനില്‍ സദ്ഭരണത്തില്‍ മുന്നേറുന്ന ഹോങ്കോങ്ങിനെ ഷീ അഭിനന്ദിച്ചു. ചൈന-തായ്വാന്‍ പോരാട്ടത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നും ഇത് അപലപനീയമാണെന്നും ഷീ ചിന്‍ പിങ്ങ് ആരോപിച്ചു. ചൈനയുടെ ‘പുനരുജ്ജീവനം’ സാക്ഷാത്കരിക്കുന്നതിന് സിസിപിയുടെ നവീകരണ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ തന്റെ പാര്‍ട്ടി ശ്രമിക്കുമെന്ന് ഷീ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.

ടിയാനന്‍ മെന്‍ സ്‌ക്വയറിലെ ഗ്രെയ്റ്റ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ 2300 പ്രതിനിധികള്‍ പങ്കെടുക്കുന്നത്. ഷീ ചിന്‍ പിങ് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് സൂചന. മാവോ സേതുങ്ങിന് ശേഷം ഏറ്റവും ശക്തനായ നേതാവായി ജിന്‍പിങ്ങിനെ വിദഗ്ധര്‍ കണക്കാക്കുന്നു. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ഭരണത്തെ അഭിനന്ദിച്ച ജിന്‍പിങ്ങ്, പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ചൈനയിലെ ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. തന്‍റെസര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഏറ്റവും ഉയര്‍ന്ന തലത്തില്‍ സംരക്ഷിച്ചുവെന്നും പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും സാമൂഹികവും സാമ്പത്തികവുമായ വികസനവും ഏകോപിപ്പിക്കുന്നതില്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും അതിന് മികച്ച ഫലങ്ങളുണ്ടായെന്നും പറഞ്ഞു.

ഷീക്ക് കൂടുതല്‍ അധികാരങ്ങള്‍ ഉറപ്പിക്കുന്ന തരത്തില്‍ പാര്‍ട്ടി ഭരണ ഘടന ഭേതഗതിയും സമ്മേളനം ചര്‍ച്ച ചെയ്യും. ഇന്ത്യയും തായ് വാനും അടക്കമുള്ള അയല്‍ രാജ്യങ്ങളോടുള്ള ചൈനയുടെ സമീപനവും കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും. രാജ്യം കൂടുതല്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിനെതിരെ ചൈനയില്‍ പ്രതിഷേധവും ശക്തമാവുകയാണ്.

കൂടാതെ നിലവില്‍ വഹിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തും സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തും ഷീ ചിന്‍ പിങ് തന്നെ തുടര്‍ന്നേക്കും. ഇന്ത്യയും തായ് വാനും അടക്കമുള്ള അയല്‍ രാജ്യങ്ങളോടുള്ള ചൈനയുടെ സമീപനവും കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും. തായ്വാനില്‍ വിഘടനവാദത്തിനും ഇടപെടലിനുമെതിരെ ഒരു വലിയ പോരാട്ടം നടത്തുമെന്നും ഷീ ചിന്‍ പിങ്ങ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...