Wednesday, May 8, 2024 6:25 pm

തിരുവനന്തപുരത്ത് യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനം ; പോലീസ് പ്രതികളുടെ ഭാഗത്തെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാരക്കോണത്ത് യുവതിക്ക് സ്ത്രീധനം കുറഞ്ഞ് പോയതിന്‍റെ പേരില്‍ മര്‍ദനവും മാനസീക പീഡനവുമെന്ന് പരാതി. വെണ്ണിയൂര്‍ സ്വദേശി അഖിലിന്‍റെയും ബന്ധുക്കളുടെയും പേരില്‍ പരാതി കൊടുത്ത് രണ്ടാഴ്ചക്ക് ശേഷം വിഴിഞ്ഞം പോലീസ് കേസെടുത്തു. അച്ഛനും അമ്മയും ഓടിയെത്തിയില്ലായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്തേനെ എന്ന് യുവതി പറഞ്ഞു. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും എല്ലാം കള്ളക്കേസാണെന്നുമായിരുന്നു അഖിലിന്‍റെയും കുടുംബത്തിന്‍റെയും വിശദീകരണം.

കാരക്കോണം സ്വദേശി നിബിഷയും വിഴിഞ്ഞം വെണ്ണിയൂര്‍ സ്വദേശിയായ അഖിലും ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരാകുന്നത്. സ്ത്രീധനം ഒന്നും ചോദിച്ചില്ലെങ്കിലും നാല്പത് പവന്‍റെ സ്വര്‍ണാഭരണങ്ങളും നാല്പത് സെന്‍റ് ഭൂമിയും നിബിഷയ്ക്ക് വിന്‍സെന്‍റ് നല്‍കി. പിന്നീട്  സ്ത്രീധന കണക്ക് ചോദിച്ചും സൗന്ദര്യക്കുറവെന്നും ആരോപിച്ച് അപമാനിക്കല്‍ തുടങ്ങിയതായി നിബിഷ പറയുന്നു. പിന്നീട് മര്‍ദനവും പതിവായി. പിന്നീടങ്ങോട്ട് സംസാരം മുഴുവന്‍ സ്ത്രീധനത്തെക്കുറിച്ചായി. സ്ത്രീധനത്തെക്കുറിച്ച് പറഞ്ഞ് അപമാനവും മര്‍ദനവും പതിവായതോടെ നിബിഷയുടെ അച്ഛന്‍ അഖിലിനെ ഫോണില്‍ വിളിച്ചപ്പോള്‍ പറയുന്നതിന്റെ ശബ്ദരേഖയും ലഭിച്ചിട്ടുണ്ട്.

പിടിച്ച് നില്‍ക്കാന്‍ കഴിയാതായപ്പോള്‍ വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം നിബിഷ വീട്ടിലേക്ക് വിളിച്ചു. അച്ഛനും അമ്മയും എത്താന്‍ വൈകിയിരുന്നെങ്കില്‍ സ്ത്രീധന പീഡനത്തിന്‍റെ പേരില്‍ ആത്മഹത്യ ചെയ്തവരുടെ കണക്കില്‍ നിബിഷയും ഉള്‍പ്പെടുമായിരുന്നെന്ന് പറഞ്ഞ് നിബിഷയുടെ അമ്മയ്ക്ക് സങ്കടം സഹിക്കാനായില്ല. ജൂലായ് മാസം നിബിഷയെ മര്‍ദിച്ചപ്പോള്‍ പോലീസെത്തിയിരുന്നു. കാര്യമായി ഒരു നടപടിയും എടുത്തില്ല.  മര്‍ദനമേറ്റ ദിവസം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിട്ടും അതേ പോലീസ്  അനങ്ങിയില്ല. തുടര്‍ച്ചയായി പറഞ്ഞിട്ടും കേസെടുക്കാന്‍ രണ്ടാഴ്ചയിലധികമെടുത്തു.  ഭര്‍ത്തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ശബ്ദ സംഭാഷണവും എല്ലാമുണ്ടായിട്ടും നിബിഷയുടെയും കുടുംബത്തിന്‍റെ ഗതിയിതാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരത്തിൻെറ ഭാഗമായ കൈപ്പത്തി ചിഹ്നം മരവിപ്പിക്കണം ; കോൺഗ്രസിന്‍റെ ചിഹ്നത്തിനെതിരെ പരാതിയുമായി ബിജെപി നേതാവ്

0
ദില്ലി: കോണ്‍ഗ്രസിന്‍റെ ചിന്ഹമായ കൈപ്പത്തിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി നേതാവ്....

സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം ; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം

0
ന്യൂഡല്‍ഹി : സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയിലേക്ക് ചേക്കറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്...

അങ്ങനെ ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തത്? യാത്ര സ്പോണ്‍സേ‍ഡ് ആണോയെന്ന ചോദ്യം തന്നെ അസംബന്ധം...

0
തിരുവനന്തപുരം: മുഖ്യമന്ത്രി എല്ലാ അനുമതിയും വാങ്ങിയാണ് കുടുംബ സമേതം വിദേശത്തേക്ക് പോയതെന്ന്...

ഐഎഎസ് ഉദ്യോഗസ്ഥയെ രാത്രി 11 മുതൽ രാവിലെ 8 വരെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി...

0
തിരുവനന്തപുരം: ഐഎഎസ് ഉദ്യോ​ഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്ലർക്കിനെ സസ്പെൻ്റ് ചെയ്തു. തിരുവനന്തപുരം...