പ്രണയവിവാഹത്തെ എതിർത്തതിലുള്ള വിരോധം തീർക്കാൻ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി യുവതി

For full experience, Download our mobile application:
Get it on Google Play

വികാരാബാദ്: പ്രണയവിവാഹത്തെ എതിർത്തതിലുള്ള വിരോധം തീർക്കാൻ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി യുവതി. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഇരുപതുകാരിയായ നക്കല സുരേഖയാണ് അച്ഛനെയും അമ്മയെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്. സുരേഖ കഴിഞ്ഞ കുറച്ചുനാളുകളായി ഒരാളുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ സുരേഖയുടെ മാതാപിതാക്കൾ ശക്തമായി എതിർത്തതാണ് പകയ്ക്ക് കാരണമായത്. വീട്ടിൽ ഇതിനെച്ചൊല്ലി മാസങ്ങളായി തർക്കങ്ങൾ പതിവായിരുന്നു.

മാതാപിതാക്കൾ തന്റെ പ്രണയത്തിന് തടസ്സമാകുന്നു എന്ന് തോന്നിയതോടെ അവരെ ഇല്ലാതാക്കാൻ സുരേഖ പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിഎസ്സി നഴ്സിംഗ് ബിരുദധാരിയായ സുരേഖ, താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നാണ് കൊലപാതകത്തിനുള്ള മരുന്ന് മോഷ്ടിച്ചത്. ആശുപത്രിയിൽ നിന്നും 2.5 മില്ലിയുടെ 4 കുപ്പി വിഷമരുന്ന് സുരേഖ കൈക്കലാക്കി. ഇതിൽ അഞ്ച് മില്ലി വീതം മാതാപിതാക്കൾക്ക് കുത്തിവെച്ചു. അമ്മയ്ക്ക് മാംസപേശികളിലൂടെയും അച്ഛന് സിരകളിലൂടെയുമാണ് വിഷം നൽകിയത്. കുത്തിവെപ്പിന് പിന്നാലെ തളർന്നുവീണ മാതാപിതാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരണത്തിൽ അസ്വാഭാവികത തോന്നിയ ഡോക്ടർമാരുടെ റിപ്പോർട്ടാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്. ശരീരത്തിൽ വിഷാംശം കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് സുരേഖയെ ചോദ്യം  ചെയ്തതെന്ന് പ്രതി സമ്മതിച്ചു.ആശുപത്രിയിൽ നിന്ന് മരുന്നും സിറിഞ്ചും സംഘടിപ്പിച്ചതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. രണ്ട് കൊലപാതകങ്ങൾക്ക് കേസെടുത്ത പോലീസ് സുരേഖയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നിലവിൽ റിമാൻഡിലുള്ള യുവതിയുടെ ഫോൺ രേഖകളും മറ്റ് ബന്ധങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...